സിഎൻഐ സിനഡിന് വിദേശ സംഭാവനാ അനുമതി നിഷേധിച്ചു
സിഎൻഐ സിനഡിന് വിദേശ സംഭാവനാ അനുമതി നിഷേധിച്ചു – CNI denied permission for foreign donations to Synod | Malayalam News, India News | Manorama Online | Manorama News
സിഎൻഐ സിനഡിന് വിദേശ സംഭാവനാ അനുമതി നിഷേധിച്ചു
മനോരമ ലേഖകൻ
Published: April 04 , 2024 03:21 AM IST
1 minute Read
മറ്റ് 5 സന്നദ്ധസംഘടകൾക്കും കേന്ദ്രത്തിന്റെ വിലക്ക്
(logo creative – Manorama Online)
ന്യൂഡൽഹി ∙ ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ (സിഎൻഐ) സിനഡിനും 5 സന്നദ്ധസംഘടകൾക്കും വിദേശ സംഭാവന സ്വീകരിക്കാനുള്ള എഫ്സിആർഎ അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. സിനഡിനു പുറമേ സഭയുടെ കീഴിലുള്ള സാമൂഹികസേവന സംഘടനയായ സിനഡിക്കൽ ബോർഡ് ഓഫ് സോഷ്യൽ സർവീസിന്റെയും (സിഎൻഐ–എസ്ബിഎസ്എസ്) ലൈസൻസ് പുതുക്കാൻ കേന്ദ്രം വിസമ്മതിച്ചു.
അനുമതി നിഷേധിക്കപ്പെട്ട മറ്റ് സംഘടനകൾ: വൊളന്ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (വിഎച്ച്എഐ), ഇൻഡോ–ഗ്ലോബൽ സോഷ്യൽ സർവീസ് സൊസൈറ്റി (ഐജിഎസ്എസ്എസ്), ചർച്ചസ് ഓക്സിലറി ഫോർ സോഷ്യൽ ആക‍്ഷൻ (കാസാ), ഇവാൻജലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യ (ഇഎഫ്ഒഐ). വിദേശ സംഭാവന നിയന്ത്രണ നിയമം അനുസരിച്ച് ഇവയ്ക്കിനി വിദേശപണം സ്വീകരിക്കാനാവില്ല.
കേസിൽ ഉൾപ്പെട്ടവർ സിഎൻഐ സിനഡിന്റെയും എസ്ബിഎസ്എസിന്റെയും നേതൃസ്ഥാനങ്ങളിലുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവയുടെ അനുമതി നിഷേധിച്ചത്. എന്നാൽ കേസിൽ ഉൾപ്പെട്ടവരെ നേരത്തേ പുറത്താക്കിയിരുന്നുവെന്ന് സിഎൻഐ സഭാപ്രതിനിധികൾ വ്യക്തമാക്കി.
സിഎൻഐയുടെ ജബൽപുർ ബിഷപ് പി.സി.സിങ് 2022 ൽ വഞ്ചനക്കേസിൽ അറസ്റ്റിലായിരുന്നു. സഭയ്ക്ക് 23 സംസ്ഥാനങ്ങളിലും 6 കേന്ദ്രഭരണപ്രദേശങ്ങളിലുമായി 28 ഭദ്രാസനങ്ങളും 4,500 ൽ അധികം ഇടവകകളും 22 ലക്ഷം വിശ്വാസികളുമുണ്ട്. ഭദ്രാസനങ്ങളുടെ എഫ്സിആർഎ ലൈസൻസിന് പ്രശ്നമില്ല. സിഎൻഐ സിനഡിൽ നിന്നാണ് സഭയിൽ ബിഷപ്പുമാർക്കടക്കം ശമ്പളം നൽകുന്നത്. ഡൽഹിയാണ് സഭയുടെ ആസ്ഥാനം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് അടക്കം സഭയുടെ കീഴിലാണ്.
∙ ‘‘കേസിൽ ഉൾപ്പെട്ടവർ ആരും ഇന്ന് സഭയുടെ പദവികളില്ല. കേസിനെത്തുടർന്ന് 2 വർഷം മുൻപ് ഇവരെ സഭയിൽ നിന്നു തന്നെ പുറത്താക്കിയതാണ്. ഇക്കാര്യം ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കും’’. – റവ.ഡോ. ഡി.ജെ.അജിത് കുമാർ, ജനറൽ സെക്രട്ടറി, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ
English Summary:
CNI denied permission for foreign donations to Synod
40oksopiu7f7i7uq42v99dodk2-2024-04 6anghk02mm1j22f2n7qqlnnbk8-2024-04 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-04-04 4a38ne50nn1hlsntdo1cgfs7e9 40oksopiu7f7i7uq42v99dodk2-2024-04-04 mo-legislature-centralgovernment mo-news-common-malayalamnews 2o6me1uc8dqr25l0tjdjub7eil mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link