INDIALATEST NEWS

കശ്മീരിൽ 2 സീറ്റിലും മത്സരിക്കും: പിഡിപി

കശ്മീരിൽ 2 സീറ്റിലും മത്സരിക്കും: പിഡിപി – Peoples Democratic Party will contest two seats in Kashmir | Malayalam News, India News | Manorama Online | Manorama News

കശ്മീരിൽ 2 സീറ്റിലും മത്സരിക്കും: പിഡിപി

താരിഖ് ബട്ട്

Published: April 04 , 2024 03:31 AM IST

1 minute Read

മെഹബൂബ മുഫ്തി (ഫയൽചിത്രം)

ശ്രീനഗർ ∙ കശ്മീരിലെ 2 ലോക്സഭാ മണ്ഡലങ്ങളിലും പിഡിപി മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്തി അറിയിച്ചു. പിഡിപി മത്സരിക്കില്ലെന്നും നാഷനൽ കോൺഫറൻസ് (എൻസി) സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്നും എൻസി ഉപാധ്യക്ഷൻ ഒമർ അബ്ദുല്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടിയാലോചന നടത്താതെ ഒമർ നടത്തിയ പ്രസ്താവന പാർട്ടി പ്രവർത്തകരെ വേദനിപ്പിച്ചെന്നും എൻസി സ്ഥാനാർഥികളെ പിന്തുണയ്ക്കാൻ പിഡിപി തയാറല്ലെന്നും മെഹബൂബ പറഞ്ഞു.

പ്രതിപക്ഷ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ എൻസിയും പിഡിപിയും പരസ്പരം മത്സരിക്കുന്നത് ബിജെപിക്കു ഗുണകരമായേക്കും. പിഡിപി കൂടി മത്സരത്തിനെത്തുന്നതോടെ അനന്ത്നാഗ്–രജൗറി മണ്ഡലത്തിൽ പോരാട്ടം കടുത്തതാകും. കോൺഗ്രസ് വിട്ട് ഡെമോക്രാറ്റിക് ആസാദ് പാർട്ടിയുണ്ടാക്കിയ ഗുലാം നബി ആസാദ് ഇവിടെ സ്ഥാനാർഥിയാണ്. കശ്മീരിൽ പോരടിക്കുമെങ്കിലും ജമ്മുവിലെ 2 സീറ്റുകളിൽ ഇന്ത്യാസഖ്യത്തിലെ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഇരുപാർട്ടികളും അറിയിച്ചിരുന്നു.

English Summary:
Peoples Democratic Party will contest two seats in Kashmir

mo-politics-parties-nationalconference 40oksopiu7f7i7uq42v99dodk2-2024-04 mo-politics-leaders-omarabdullah 6anghk02mm1j22f2n7qqlnnbk8-2024-04 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-04-04 14a95ome11mqkpnoi2d1i1kevg 40oksopiu7f7i7uq42v99dodk2-2024-04-04 mo-politics-elections-loksabhaelections2024 tariq-bhatt 2o6me1uc8dqr25l0tjdjub7eil mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-pdp 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button