CINEMA

പ്രഥമ ഇന്നസന്റ് പുരസ്കാരം ഇടവേള ബാബുവിന്

പ്രഥമ ഇന്നസന്റ് പുരസ്കാരം ഇടവേള ബാബുവിന് | Edavela Babu Innocent

പ്രഥമ ഇന്നസന്റ് പുരസ്കാരം ഇടവേള ബാബുവിന്

മനോരമ ലേഖകൻ

Published: April 04 , 2024 10:21 AM IST

Updated: April 04, 2024 10:31 AM IST

1 minute Read

പ്രഥമ ഇന്നസന്റ് പുരസ്‌കാരദാന ചടങ്ങിൽ ജനറൽ കൺവീനർ ഷാജൻ ചക്കാലക്കൽ, മുൻ ഗവ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, ഇരിഞ്ഞാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാരൻ, ആദരിക്കപ്പെട്ട ഇടവേള ബാബു, മന്ത്രി ആർ. ബിന്ദു, ജൂനിയർ ഇന്നസന്റ് എന്നിവർ

പ്രഥമ ഇന്നസന്റ് പുരസ്കാരം നടനും ‘അമ്മ’ സംഘടനയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിന്. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട എംസിപി ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഇന്നസന്റ് സ്മൃതി സംഗമ ചടങ്ങില്‍ മന്ത്രി ആർ. ബിന്ദു പുരസ്കാരം ഇടവേള ബാബുവിനു സമ്മാനിച്ചു. സ്വന്തമായ ശരീരഭാഷയും സംസാരശൈലിയും കൈമുതലായുള്ള, നാടിന്റെ നന്മകളെ ചേര്‍ത്ത്പിടിച്ച, സമൂഹത്തില്‍ ഒരു ബഹുമുഖ പ്രതിഭയായിരുന്നു ഇന്നസന്റെന്നും, പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ആത്മിശ്വാസം പകരുന്ന വലിയ പ്രചോദനമാണ് ഇന്നസെന്റേട്ടന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകമെന്നും സമ്മേളനം ഉദ്ങാടനം ചെയ്തുകൊണ്ട് ആർ. ബിന്ദു പറഞ്ഞു.  
ഇരിങ്ങാലക്കുട നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണുക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍, ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ എന്നിവര്‍ സംസാരിച്ചു. 

കലാലോകത്തിന് നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും, മികച്ച സംഘാടകനുമായ ഇടവേള ബാബുവിനെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ഇന്നസന്റ് പുരസ്‌കാരം നല്‍കി മന്ത്രി ആര്‍.ബിന്ദു ആദരിച്ചു. ഇടവേള ബാബു, ജുനിയര്‍ ഇന്നസെന്റ് എന്നിവരും ചടങ്ങിൽ സംസാരിച്ചു. 
പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിച്ച ഡി.ജെ, സംഗീത-നൃത്തവിരുന്നും ഫാഷന്‍ ഷോയും തുടർന്ന് ഉണ്ടായിരുന്നു.

English Summary:
The first Innocent award goes to Edavela Babu

7rmhshc601rd4u1rlqhkve1umi-list 7rmhshc601rd4u1rlqhkve1umi-2024-04-04 f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-04 6celgvq3821eo2pbmfd08lac01 7rmhshc601rd4u1rlqhkve1umi-2024 mo-entertainment-movie-innocent 7rmhshc601rd4u1rlqhkve1umi-2024-04 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-edavelababu f3uk329jlig71d4nk9o6qq7b4-2024-04-04


Source link

Related Articles

Back to top button