രോഹിത് വീണ്ടും ക്യാപ്റ്റനായേക്കും
മുംബൈ: രോഹിത് ശർമ വീണ്ടും മുംബൈ ഇന്ത്യൻസിന്റെ നായകനായേക്കുമെന്ന് മുൻ ക്രിക്കറ്റ് താരവും ബാറ്ററുമായ മനോജ് തിവാരി. ഐപിഎൽ 2024 സീസണിൽ ഹാർദിക് പാണ്ഡ്യക്കു കീഴിൽ കളിച്ച മൂന്നു മത്സരങ്ങളിലും മുംബൈ ഇന്ത്യൻസ് തോൽവി ഏറ്റുവാങ്ങി. “നായക സ്ഥാനത്ത് മികവ് തെളിയിക്കാനോ ടീമിനെ വിജയത്തിലെത്തിക്കാനോ ഹാർദിക്കിന് സാധിക്കുന്നില്ല. ആരാധകരുടെ പ്രതിഷേധവും തുടരുന്നു. നിരാശാജനകമായ പ്രകടനം. ഹാർദിക് സമ്മർദത്തിലുമാണ്. രാജസ്ഥാനെതിരേ ഹാർദിക് പന്ത് എറിയാതിരുന്നത് അതാണ് സൂചിപ്പിക്കുന്നത്’’ – തിവാരി പറഞ്ഞു.
ഇതുവരെ പോയിന്റ് നേടാൻ സാധിക്കാതെ മുംബൈ ഇന്ത്യൻസ് ലീഗ് ടേബിളിൽ അവസാന സ്ഥാനത്താണ്.
Source link