രഹസ്യബന്ധമെന്ന് സംശയം: ഭാര്യയേയും മക്കളേയും കൊന്നു, 3 ദിവസം മൃതദേഹങ്ങൾക്കൊപ്പം യുവാവ്
ഭാര്യയേയും മക്കളേയും കൊന്ന് യുവാവ്– Man kills Wife and Children | Murder
രഹസ്യബന്ധമെന്ന് സംശയം: ഭാര്യയേയും മക്കളേയും കൊന്നു, 3 ദിവസം മൃതദേഹങ്ങൾക്കൊപ്പം യുവാവ്
ഓൺലൈൻ ഡെസ്ക്
Published: April 01 , 2024 10:49 AM IST
1 minute Read
പ്രതീകാത്മക ചിത്രം
ലക്നൗ∙ യുപിയില്‍ ഭാര്യയേയും രണ്ടു മക്കളെയും കൊന്ന യുവാവ് മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞത് മൂന്നു രാത്രി. മൃതദേഹങ്ങള്‍ അഴുതി ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. രാംലഖന് എന്ന മുപ്പത്തിരണ്ടുകാരനാണ് ഭാര്യ ജ്യോതി(30)യേയും മക്കളായ പായല്‍ (6), ആനന്ദ് (3) എന്നിവരെയും കൊന്നത്.
ഭാര്യയ്ക്ക് രഹസ്യബന്ധം ഉണ്ടെന്ന സംശയത്തിലാണ് അവരെ ദുപ്പട്ട ഉപയോഗിച്ച് മക്കളുടെ മുന്നില്‍വച്ച് കഴുത്ത് ഞെരിച്ചു കൊന്നത്. വിവരം മക്കള്‍ പൊലീസിനോടു പറയുമെന്ന് ഭയന്ന് പിന്നീട് അവരെയും രാംലഖന് കൊല്ലുകയായിരുന്നു. ലക്നൗവിലെ ബിജ്നോറില് ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
ഏഴുവര്‍ഷം മുന്‍പായിരുന്നു രാംലഖന്റെയും ജ്യോതിയുടെയും വിവാഹം. ഭാര്യക്ക് രഹസ്യബന്ധം ഉള്ളതായി സംശയിച്ച രാംലഖന് അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ഒളിഞ്ഞുനിന്ന് കേള്‍ക്കുന്നതു പതിവായിരുന്നു. ഇതേച്ചൊല്ലി ഇരുവരും വഴക്കടിച്ചിരുന്നു. മാര്‍ച്ച് 28-ന് രാത്രി വഴക്കിനൊടുവില്‍ രാംലഖന് ജ്യോതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
തുടര്‍ന്ന് മൂന്നു ദിവസവും അയാള്‍ ഭാര്യയുടേയും മക്കളുടേയും മൃതദേഹങ്ങള്‍ക്കൊപ്പം മുറിയില്‍ കഴിച്ചുകൂട്ടി. ദുര്‍ഗന്ധം പരന്നതോടെ വീട്ടുടമ വീടിനുള്ളില്‍ കിടന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഭാര്യയും മക്കളും ഹോളി ആഘോഷിക്കാന്‍ ബന്ധുവീട്ടില്‍ പോയെന്നാണ് ഇയാള്‍ അയല്ക്കാരോടു പറഞ്ഞിരുന്നു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതിനാലാണ് രാംലഖന് മൃതദേഹങ്ങള്‍ പുറത്തു കൊണ്ടുപോകാന്‍ കഴിയാതിരുന്നതെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ രാംലഖന് കുറ്റം സമ്മതിച്ചു.
5us8tqa2nb7vtrak5adp6dt14p-2024-04 40oksopiu7f7i7uq42v99dodk2-2024-04 4ud53v1unkria837kf8rstuobo 40oksopiu7f7i7uq42v99dodk2-list mo-news-national-states-uttarpradesh mo-crime-murder 40oksopiu7f7i7uq42v99dodk2-2024-04-01 5us8tqa2nb7vtrak5adp6dt14p-2024 mo-crime-crime-news 5us8tqa2nb7vtrak5adp6dt14p-2024-04-01 5us8tqa2nb7vtrak5adp6dt14p-list 59ir13v58viumh3iftb4hsbs7j mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024
Source link