ശീമാട്ടിയുടെ നവീകരിച്ച ഷോറൂം കോട്ടയത്ത് നാളെ തുടങ്ങും
ഫാഷൻ ലോകത്തേക്ക് ശീമാട്ടിയുടെ പുതിയ ചുവടുവയ്പ് : നവീകരിച്ച ഷോറൂം കോട്ടയത്ത് നാളെ തുടങ്ങും| Seematti in Kerala| Manorama Online Sampadyam
ശീമാട്ടിയുടെ നവീകരിച്ച ഷോറൂം കോട്ടയത്ത് നാളെ തുടങ്ങും
മനോരമ ലേഖകൻ
Published: April 03 , 2024 05:58 PM IST
Updated: April 03, 2024 06:04 PM IST
1 minute Read
വെള്ള വിവാഹ വസ്ത്രങ്ങളുടെ ഷോറൂമായ സെലെസ്റ്റുമുണ്ട്
ശീമാട്ടിയുടെ ലീഡ് ഡിസൈനറും സിഇഒ യുമായ ബീന കണ്ണൻ, മകൻ വിഷ്ണു റെഡ്‌ഡി, ബ്രാൻഡ് കൺസൾട്ടന്റ് അഹമ്മദ് ഷൈൻ എന്നിവർ
കോട്ടയം∙ പുതുമകളൊരുക്കി ശീമാട്ടിയുടെ നവീകരിച്ച ഷോറൂം ഏപ്രിൽ 4ന് കോട്ടയത്ത് പ്രവർത്തനമാരംഭിക്കും. ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മക്കളായ വിഷ്ണു റെഡ്ഡിയും, ഗൗതം റെഡ്ഡിയും കുടുംബാംഗങ്ങളുമുൾപ്പടെയുള്ളവർ പങ്കെടുക്കും.
കോട്ടയത്തെ ഏറ്റവും വലിയ വിമണ്‍സ് കാഷ്വല്‍ വെയര്‍, ബ്രൈഡല്‍ വെയര്‍, കിഡ്‌സ് വെയര്‍, സെലിബ്രിറ്ററി അറ്റയർസ് തുടങ്ങിയ വസ്ത്ര ശേഖരം ലഭ്യമാണ്. കൂടാതെ വെള്ള വിവാഹ വസ്ത്രങ്ങളുടെ ഷോറൂമായ സെലെസ്റ്റുമുണ്ട്.
വർഷങ്ങളായി കോട്ടയത്ത് പ്രവർത്തിച്ചു വരുന്ന ശീമാട്ടി നവീകരണത്തിന്റെ ഭാഗമായാണ് പുതുമകൾ അവതരിപ്പിക്കുന്നത്.
ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഫാഷൻ അനുഭവങ്ങൾ നൽകുകയാണ് ശീമാട്ടിയുടെ ലക്ഷ്യമെന്നു ബീന കണ്ണൻ പറഞ്ഞു. 28,000 ചതുരശ്ര അടിയിലാണ് പുതിയ ഷോറൂം ഒരുങ്ങുന്നത്.
കോട്ടയത്തിന് പുറമെ കൊച്ചി, കോഴിക്കോട്, എന്നിവിടങ്ങളിലും ശാഖകളുണ്ട്. ഈ വർഷം കേരളത്തിലുടനീളം ഷോറൂമുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ബീന കണ്ണൻ അറിയിച്ചു.
English Summary:
Renovated Seematti Showroom will Start Tomorrow
2g4ai1o9es346616fkktbvgbbi-list 2g4ai1o9es346616fkktbvgbbi-2024 mo-business-beena-kannan 2g4ai1o9es346616fkktbvgbbi-2024-04 mo-news-kerala-districts-kottayam vm8cih1t4ee08qqeativ4lmd9 rignj3hnqm9fehspmturak4ie-2024 mo-business mo-fashion-fashiondesigner rignj3hnqm9fehspmturak4ie-2024-04 2g4ai1o9es346616fkktbvgbbi-2024-04-03 rignj3hnqm9fehspmturak4ie-2024-04-03 rignj3hnqm9fehspmturak4ie-list
Source link