INDIA

പ്രകാശ് അംബേദ്കറെ തളയ്ക്കാൻ കോൺഗ്രസ്

പ്രകാശ് അംബേദ്കറെ തളയ്ക്കാൻ കോൺഗ്രസ് – Congress to suppress Prakash Ambedkar | Malayalam News, India News | Manorama Online | Manorama News

മുംബൈ∙ സഖ്യനീക്കം പാളിയതിനു പിന്നാലെ ദലിത് നേതാവായ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡിയും കോൺഗ്രസ് മുന്നണിയായ മഹാ വികാസ് അഘാഡി (എംവിഎ)യും തമ്മിൽ വാക്പോര്. എംവിഎ 5 സീറ്റു വരെ വാഗ്ദാനം ചെയ്തിട്ടും സഖ്യത്തിനു നിൽക്കാതെ പ്രകാശ് സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. 
ഇതോടെ കോൺഗ്രസ്  അകോളയിൽ പ്രകാശിനെതിരെ ഡോ. അഭയ് കാശിനാഥ് പാട്ടീലിനെ  രംഗത്തിറക്കി പ്രായോഗിക നിർദേശങ്ങൾ മുന്നോട്ടു വയ്ക്കാതെ പ്രകാശ് ചർച്ചയുടെ പേരിൽ സമയം കളഞ്ഞെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.വാതിൽ അടച്ചിട്ടില്ലെന്നും സഖ്യചർച്ചകൾക്ക് ഇപ്പോഴും തയാറാണെന്നും ഉദ്ധവ് പക്ഷത്തെ മുതിർന്ന േനതാവായ സഞ്ജയ് റാവുത്ത് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7 സീറ്റുകളിൽ കോൺഗ്രസ്–എൻസിപി സഖ്യം പരാജയപ്പെടാൻ കാരണം അംബേദ്കറും ഉവൈസിയും ചേർന്നുള്ള ദലിത്–ന്യൂനപക്ഷ കൂട്ടുകെട്ടാണ്. 

English Summary:
Congress to suppress Prakash Ambedkar

40oksopiu7f7i7uq42v99dodk2-2024-04 mo-politics-leaders-prakashambedkar 6anghk02mm1j22f2n7qqlnnbk8-2024-04 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-04-03 jerry-sebastian 40oksopiu7f7i7uq42v99dodk2-2024-04-03 mo-news-common-malayalamnews mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-ncp mo-politics-parties-congress 5kj7tvoggte7e3fn4oo9g0o46e 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button