പിഡിപി ഞങ്ങളെ എതിർത്തേക്കില്ല: ഒമർ അബ്ദുല്ല
പിഡിപി ഞങ്ങളെ എതിർത്തേക്കില്ല: ഒമർ അബ്ദുല്ല – PDP will not oppose us says Omar Abdullah | Malayalam News, India News | Manorama Online | Manorama News
പിഡിപി ഞങ്ങളെ എതിർത്തേക്കില്ല: ഒമർ അബ്ദുല്ല
താരിഖ് ബട്ട്
Published: April 03 , 2024 04:13 AM IST
1 minute Read
ഒമർ അബ്ദുല്ല
ശ്രീനഗർ∙ കശ്മീരിൽ നാഷനൽ കോൺഫറൻസ് സ്ഥാനാർഥികൾക്കെതിരെ പിഡിപി മത്സരിക്കില്ലെന്ന് പാർട്ടി വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ല. ഇന്ത്യാസഖ്യത്തിലെ ഘടകകക്ഷികളാണ് നാഷനൽ കോൺഫറൻസും പിഡിപിയും. അതേസമയം പിഡിപി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
കശ്മീരിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇരുപാർട്ടികളും നേരത്തെ ഇടഞ്ഞിരുന്നു. കഴിഞ്ഞതവണ 3 സീറ്റ് നാഷനൽ കോൺഫറൻസും 3 സീറ്റ് ബിജെപിയും ആണ് നേടിയത്.
ബിജെപി വിജയിച്ച സീറ്റുകളുടെ കാര്യത്തിൽ മാത്രമേ ചർച്ചയുള്ളൂവെന്ന നാഷനൽ കോൺഫറൻസ് നിലപാടാണ് തർക്കത്തിന് കാരണമായത്. കഴിഞ്ഞതവണ വിജയിച്ച അനന്ത്നാഗ്– രജൗറി സീറ്റിൽ മിയാൻ അൽത്താഫിനെ നാഷനൽ കോൺഫറൻസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ഇവിടെ മെഹബൂബ മുഫ്തി മത്സരിക്കണമെന്ന് പിഡിപി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. 2014ൽ മെഹബൂബ ജയിച്ച സീറ്റാണ്അനന്ത്നാഗ്– രജൗറി.
English Summary:
PDP will not oppose us says Omar Abdullah
40oksopiu7f7i7uq42v99dodk2-2024-04 mo-politics-leaders-omarabdullah 6anghk02mm1j22f2n7qqlnnbk8-2024-04 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-04-03 40oksopiu7f7i7uq42v99dodk2-2024-04-03 tariq-bhatt mo-news-common-malayalamnews 1urjmr68ou41m8fdgfvpp1enm4 mo-politics-parties-bjp mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-pdp 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link