BUSINESS

കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത് 42.3 ലക്ഷം വാഹനങ്ങൾ

കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത് 42.3 ലക്ഷം വാഹനങ്ങൾ- Passenger vehicle sale | Manorama News | Manorama Online

കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത് 42.3 ലക്ഷം വാഹനങ്ങൾ

മനോരമ ലേഖകൻ

Published: April 02 , 2024 11:23 AM IST

1 minute Read

2023–24 സാമ്പത്തിക വർഷം രാജ്യത്തെ ആകെ പാസഞ്ചർ വാഹന വിൽപനയിൽ 9 ശതമാനം വർധന. ആകെ വിറ്റത് 42.3 ലക്ഷം വാഹനങ്ങളാണ്. മുൻ വർഷം 38.9 ലക്ഷം ആയിരുന്നു. 20 ലക്ഷം യൂണിറ്റുകളാണ് മാരുതി സുസുക്കി വിറ്റത്. ഇത് റെക്കോർഡ് ആണ്. 2,83,067 യൂണിറ്റുകൾ കയറ്റിയയച്ചും റെക്കോർഡ് തിരുത്തി. ആകെ വിൽപനയിൽ ഹ്യുണ്ടായും റെക്കോർഡ് തൊട്ടു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത് 7,77,876 യൂണിറ്റ്. മാർച്ചിൽ ആകെ 27,180 വാഹനങ്ങൾ വിറ്റ് ടൊയോട്ട ഇതുവരെയുള്ള മാസവിൽപനയിൽ റെക്കോർഡ് രേഖപ്പെടുത്തി. 
കഴിഞ്ഞ മാസത്തെ വാഹന വിൽപന (2023 മാർച്ചിലെ വിൽപ്പന ബ്രായ്ക്കറ്റിൽ നൽകിയിരിക്കുന്നു)മാരുതി– 1,52,718 (1,32,763) ഹ്യുണ്ടായ്– 53,001 (50,600) ടാറ്റ–              50,297 (44,225%  മഹീന്ദ്ര–     40,631 (35,997) ടൊയോട്ട– 22,910 (21,783)എംജി–        4,648 (6,051)ഹോണ്ട–    7,071 (6,692)

rignj3hnqm9fehspmturak4ie-2024-04 2g4ai1o9es346616fkktbvgbbi-list 2g4ai1o9es346616fkktbvgbbi-2024 rignj3hnqm9fehspmturak4ie-2024-04-02 2g4ai1o9es346616fkktbvgbbi-2024-04 rignj3hnqm9fehspmturak4ie-2024 20bmog5s5t3eute3jfldjn556 rignj3hnqm9fehspmturak4ie-list 2g4ai1o9es346616fkktbvgbbi-2024-04-02 mo-auto-vehiclesales mo-business


Source link

Related Articles

Back to top button