WORLD

ഗര്‍ഭിണിയുള്‍പ്പടെ 8 യാത്രക്കാര്‍ ദ്വീപില്‍ ഒറ്റപ്പെട്ടു; കപ്പലിൽ കയറാൻ അനുവദിച്ചില്ലെന്ന് ആരോപണം


സൗത്ത് കരോലിന: ആഫ്രിക്കന്‍ ദ്വീപില്‍ ഒറ്റപ്പെട്ട് ഗര്‍ഭിണിയുള്‍പ്പടെ എട്ട് യാത്രക്കാര്‍. നോര്‍വീജിയന്‍ ക്രൂസ് കപ്പലിലെത്തിയ യാത്രക്കാരാണ് മധ്യആഫ്രിക്കന്‍ ദ്വീപായ സാവോ ടോമില്‍ കുടുങ്ങിയത്.കപ്പലിലേക്ക് വീണ്ടും കയറാന്‍ ക്യാപ്റ്റന്‍ അനുവദിച്ചില്ലെന്നാണ്ഇവരുടെ ആരോപണം. നാല് അമേരിക്കക്കാരും രണ്ട് ഓസ്ട്രേലിയക്കാരും കുടുങ്ങിയവരില്‍ ഉള്‍പ്പെടുന്നു.മാര്‍ച്ച് 27-ന് കപ്പലിലേക്ക് തിരികെ പ്രവേശിക്കേണ്ട യാത്രക്കാര്‍ വൈകിയെന്നാണ് കപ്പലിലെ അധികൃതരുടെ വിശദീകരണം.സ്വകാര്യ യാത്രയുടെ ഭാഗമായി ദ്വീപിലുണ്ടായിരുന്ന എട്ട് അതിഥികള്‍ക്ക് തിരികെ കയറാന്‍ സാധിച്ചില്ല. ഇത് നിര്‍ഭാഗ്യകരമായ സാഹചര്യമാണ്. പറഞ്ഞ സമയത്ത് തന്നെ കപ്പലിലേക്ക് മടങ്ങിയെത്തേണ്ട ഉത്തരവാദിത്വം അതിഥികള്‍ക്കുണ്ട്.-അധികൃതരുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.


Source link

Related Articles

Back to top button