SPORTS
മുംബൈ സിറ്റി മിന്നിച്ചു
ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സിക്ക് മിന്നും ജയം. എവേ പോരാട്ടത്തിൽ മുംബൈ 3-0ന് ഹൈദരാബാദ് എഫ്സിയെ കീഴടക്കി. ലാലിൻസ്വാല ഛാങ്തെ (18’), മെഹ്തബ് സിംഗ് (31’), ജോർജ് പെരേര ഡിയസ് (90’ പെനാൽറ്റി) എന്നിവരാണ് മുംബൈ സിറ്റിക്കു വേണ്ടി ഗോൾ നേടിയത്. ജയത്തോടെ 20 മത്സരങ്ങളിൽനിന്ന് മുംബൈക്ക് 44 പോയിന്റായി. ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് മുംബൈ. 19 മത്സരങ്ങളിൽ 39 പോയിന്റുള്ള മോഹൻ ബഗാനാണ് ലീഗിൽ രണ്ടാം സ്ഥാനത്ത്.
ഒഡീഷ എഫ്സി (36), എഫ്സി ഗോവ (36) എന്നീ ടീമുകളാണ് പോയിന്റ് പട്ടികയിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ.
Source link