WORLD

ഇന്ത്യാ ബഹിഷ്കരണം പറയുന്നവർ ആദ്യം ഭാര്യയുടെ സാരി കത്തിക്കണം: ഹസീന


ധാ​ക്ക: ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്ന പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ആ​ദ്യം അ​വ​രു​ടെ ഭാ​ര്യ​മാ​രു​ടെ ഇ​ന്ത്യ​ൻ സാ​രി ക​ത്തി​ച്ചു ക​ള​യ​ണ​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന. ഭ​ര​ണ​ക​ക്ഷി​യാ​യ അ​വാ​മി ലീ​ഗി​ന്‍റെ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഹ​സീ​ന പ്ര​തി​പ​ക്ഷ ബി​എ​ൻ​പി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത്. ഹ​സീ​ന​യെ അ​ധി​കാ​ര​ത്തി​ലി​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ബി​എ​ൻ​പി നേ​താ​ക്ക​ൾ ‘ഇ​ന്ത്യ ഔ​ട്ട്’ കാ​ന്പ​യി​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ബി​എ​ൻ​പി നേ​താ​വ് രാ​ഹു​ൽ ക​ബീ​ർ റി​സ്‌​വി അ​ടു​ത്തി​ടെ പ്ര​തീ​കാ​ത്മ​ക​മാ​യി ത​ന്‍റെ കാ​ഷ്മീ​രി ഷാ​ൾ റോ​ഡി​ൽ വ​ലി​ച്ചെ​റി​ഞ്ഞി​രു​ന്നു. ബി​എ​ൻ​പി ഭ​ര​ണ​കാ​ല​ത്ത് ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി​മാ​രും അ​വ​രു​ടെ ഭാ​ര്യ​മാ​രും സാ​രി​ക​ൾ വാ​ങ്ങി ബം​ഗ്ലാ​ദേ​ശി​ൽ​ കൊ​ണ്ടു​വ​ന്ന് വി​ൽ​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഹ​സീ​ന ആ​രോ​പി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ഭാ​ര്യ​മാ​ർ​ക്ക് എ​ത്ര ഇ​ന്ത്യ​ൻ സാ​രി​ക​ളു​ണ്ട്. എ​ന്തു​കൊ​ണ്ടാ​ണ് അ​വ​യെ​ല്ലാ​മെ​ടു​ത്ത് ക​ത്തി​ച്ചു ക​ള​യാ​ത്ത​ത്. ഇ​ന്ത്യ​യി​ൽ​നി​ന്നു വ​രു​ന്ന സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ളും ഉ​ള്ളി, വെ​ളു​ത്തു​ള്ളി, ഗ​രം മ​സാ​ല മു​ത​ലാ​യ​വ​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ വീ​ട്ടി​ലു​ണ്ടാ​ക​രു​തെ​ന്നും ഹ​സീ​ന പ​റ​ഞ്ഞു. വ​ർ​ഷാ​ദ്യം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​സീ​ന തു​ട​ർ​ച്ച​യാ​യി നാ​ലാം​വ​ട്ടം അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബി​എ​ൻ​പി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ബി​എ​ൻ​പി ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു.


Source link

Related Articles

Back to top button