WORLD

‘പ്രതിപക്ഷം ആദ്യം ഭാര്യമാരുടെ സാരി കത്തിക്ക്’; ഇന്ത്യ ഔട്ട് പ്രചാരണത്തിനെതിരേ ഷെയ്ഖ് ഹസീന


ന്യൂഡൽഹി: ഇന്ത്യൻ ഉത്പന്നങ്ങൾക്കെതിരായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി.) പ്രതിഷേധത്തെ വിമർശിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യൻ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാക്കൾ തങ്ങളുടെ ഭാര്യമാരുടെ കൈവശം എത്ര ഇന്ത്യൻ സാരികൾ ഉണ്ടെന്നും എന്തുകൊണ്ടാണ് ഇവ കത്തിക്കാത്തതെന്നും വ്യക്തമാക്കണമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു. ഇന്ത്യൻ ഉത്പന്നങ്ങൾക്കെതിരായ പ്രതീകാത്മക പ്രതിഷേധമെന്ന നിലയിൽ ബി.എൻ.പി. നേതാവ് റൂഹുൽ കബീർ റിസ്‌വി, തൻ്റെ കശ്മീരി ഷാൾ റോഡിലേക്ക് വലിച്ചെറിഞ്ഞതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശമുണ്ടായതെന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. ഭരണകക്ഷിയായ അവാമി ലീഗിൻ്റെ യോഗത്തിലായിരുന്നു പ്രതികരണം.


Source link

Related Articles

Back to top button