കിളികൾ വീട്ടിലേക്ക് പറന്നെത്തിയാൽ; ഫലങ്ങൾ ഇങ്ങനെ?
കിളികൾ വീട്ടിലേക്ക് പറന്നെത്തിയാൽ; ഫലങ്ങൾ ഇങ്ങനെ?– IWhat Does It Mean If A Bird Flies Into Your House?
കിളികൾ വീട്ടിലേക്ക് പറന്നെത്തിയാൽ; ഫലങ്ങൾ ഇങ്ങനെ?
ഡോ. പി.ബി. രാജേഷ്
Published: April 01 , 2024 12:53 PM IST
1 minute Read
ഏത് കിളിയായാലും വീട്ടിൽ വന്നു കയറുന്നത് ഐശ്വര്യമായി തന്നെയാണ് കണക്കാക്കുന്നത്
കിളിക ളെ വീട്ടിൽ വളർത്തുന്നത് ഭാഗ്യമാണെന്ന് ഫെങ്ഷുയിലും പറയുന്നു
Image Credit: Marina.Martinez/ Shutterstock
പ്രാവ്, നാരായണക്കിളി, തത്ത, കൃഷ്ണപ്പരുന്ത്, മയിൽ, മൈന, കുരുവി, നീല പൊൻമാൻ തുടങ്ങി അനേകം പക്ഷികൾ ഉണ്ടെങ്കിലും നിയമം അനുസരിച്ച് വീടുകളിൽ അവയിൽ പലതിനെയും കൂട്ടിലടച്ച് വളർത്താൻ പാടില്ല. എന്നാൽ പല കിളികളും വീട്ടിലേക്ക് തനിയെ വരികയും കൂടു കൂട്ടുകയും ചെയ്യുന്നതൊക്കെ പതിവാണ്. ഏത് കിളിയായാലും വീട്ടിൽ വന്നു കയറുന്നത് ഐശ്വര്യമായി തന്നെയാണ് കണക്കാക്കുന്നത്. കിളിക ളെ വീട്ടിൽ വളർത്തുന്നത് ഭാഗ്യമാണെന്ന് ഫെങ്ഷുയിലും പറയുന്നു.
കിളികളെ വളർത്താൻ സൗകര്യമില്ലാത്ത വർക്ക് അവയുടെ ചിത്രങ്ങൾ വയ്ക്കുകയോ മാതൃകകൾ സ്ഥാപിക്കുകയോ ചെയ്യാവുന്നതാണ് കിളി കളുടെ ശബ്ദം മുഴങ്ങുന്ന കോളിങ് ബെല്ലും പോസിറ്റീവ് എനർജി നൽകുമെന്നാണ് ചൈനീസ് വിശ്വാസം. പഴയകാലത്ത് നാട്ടിൻ പുറങ്ങളിലെ തെങ്ങുകളിലെല്ലാം കൂടുകൂട്ടി യിരുന്ന നാരായണക്കിളിയെയും മറ്റും ഇന്ന് എവിടെയും കാണാനില്ല. കിളികളെ വളർത്തുമ്പോൾ എപ്പോഴും ഇണകളെ വേണം വളർത്താൻ. ഒറ്റ മൈയെ കണികാണുന്നത് നന്നല്ല. പല കാര്യങ്ങളും നടക്കുന്നതിന് മുമ്പ് പ്രകൃതി നമുക്ക് ചില സൂചനകൾ നൽകാറുണ്ട് അത്തരത്തിൽ അതിനെ കണക്കാക്കിയാൽ മതി.
യാത്ര പുറപ്പെടുമ്പോഴോ രാവിലെയോ കണികാണുന്നത് ആ ദിവസത്തെ ഗുണദോഷ ഫലങ്ങളെ സ്വാധീനിക്കും എന്നാണ് വിശ്വാസം. നാളികേരം, പാല്, ചുവന്ന വസ്ത്രം ധരിച്ച സ്ത്രീ, പൂക്കൾ, വെളുത്ത പശു ഒക്കെ ശുഭകരമായാണ് കണക്കാക്കുന്നത്. മയിലിനെ കാണുന്നതും ഉത്തമമാണ്. യാത്ര പുറപ്പെടുന്ന ആളുടെ വലതുവശത്തായാണ് ഇത് കാണുന്നതെങ്കിൽ കൂടുതൽ നല്ലതായി കണക്കാക്കുന്നു.
ചകോരം അഥവാ ഉപ്പനെ കണി കാണുന്നത് യാത്ര ശുഭകരമാകുന്ന സൂചനയായി കണക്കാക്കുന്നു. കാക്കകളോട് വളരെ സാദൃശ്യമുള്ള ചെമ്പോത്ത് അഥവാ ഉപ്പൻ കേരളത്തിൽ സാധാരണ കാണുന്ന പക്ഷിയാണ്. ചെമ്പോത്ത് അഥവാ ഉപ്പൻ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും അതിനടുത്ത പ്രദേശത്തും പ്രധാനമായും കണ്ടുവരുന്നു. ഇവ കുയിലിന്റെ അടുത്ത ബന്ധുക്കളാണ്. ഉപ്-ഉപ് എന്നിങ്ങനെയുള്ള ശബ്ദം തുടർച്ചയായി ചിലക്കുന്നതുവഴി ഇതിനെ പെട്ടെന്ന് തിരി ച്ചറിയാൻ കഴിയും. ശബ്ദത്തിന്റെ പ്രത്യേകത കൊണ്ട് ആണ് ഉപ്പനെന്ന് പേരും വന്നത്. ചെമ്പോത്തുകൾ ഒറ്റക്കാണ് ഇരതേടുക. പ്രത്യുൽപാദന കാലമാണെങ്കിൽ ചിലപ്പോൾ ഇണയും കൂടെയുണ്ടാകും.
രാമപുരത്ത് വാര്യർ എഴുതിയ കുചേലവൃത്തം വഞ്ചിപ്പാട്ടിൽ ചാരെ വലത്തോട്ട് ഒഴിഞ്ഞ ചകോരാദി പക്ഷിയെ വർണിക്കുന്നുണ്ട്. കൃഷ്ണനെ കാണാൻ പുറപ്പെടുന്ന കുചേലൻ ചകോ രത്തിനെ അഥവാ ചെമ്പോത്തിനെ കണികണ്ടാണ് പോകുന്നത് എന്ന് വർണിക്കുന്നത് തന്നെ പോകുന്ന കാര്യം സഫലമാകും എന്നതിന്റെ സൂചനയാണ്. ഇടതുവശത്ത് ആണ് കാണുന്നതെങ്കിൽ അശുഭമായാണ് കണക്കാക്കുന്നത്.
mo-astrology-luckythings 30fc1d2hfjh5vdns5f4k730mkn-2024-04-01 dr-p-b-rajesh 7os2b6vp2m6ij0ejr42qn6n2kh-2024 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news 7os2b6vp2m6ij0ejr42qn6n2kh-2024-04-01 30fc1d2hfjh5vdns5f4k730mkn-list mo-astrology-goodluck 7os2b6vp2m6ij0ejr42qn6n2kh-2024-04 30fc1d2hfjh5vdns5f4k730mkn-2024 7vunlseh79fg61ek5tach831g8 30fc1d2hfjh5vdns5f4k730mkn-2024-04
Source link