CINEMA

കുശലം പറയാൻ വീട്ടിലെത്തിയത് മമ്മൂട്ടി; അമ്പരപ്പ് മാറാതെ വീട്ടുകാർ; വിഡിയോ

കുശലം പറയാൻ വീട്ടിലെത്തിയത് മമ്മൂട്ടി; അമ്പരപ്പ് മാറാതെ വീട്ടുകാർ; വിഡിയോ | Kaathal Mammootty

കുശലം പറയാൻ വീട്ടിലെത്തിയത് മമ്മൂട്ടി; അമ്പരപ്പ് മാറാതെ വീട്ടുകാർ; വിഡിയോ

മനോരമ ലേഖകൻ

Published: April 01 , 2024 10:53 AM IST

1 minute Read

‘കാതൽ’ സിനിമയുടെ ചിത്രീകരണത്തിനിടെ ലൊക്കേഷനടുത്തുള്ള വീട്ടുകാരോട് കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടി

‘കാതൽ’ സിനിമയുടെ ഷൂട്ടിനിടയിൽ സംഭവിച്ച രസകരമായ നിമിഷം പങ്കുവച്ച് പ്രൊഡക്‌ഷൻ ഡിസൈനർ ഷാജി നടുവിൽ. ചിത്രീകരണത്തിന്റെ ഇടവേളയിൽ യാദൃച്ഛികമായി തൊട്ടടുത്തുള്ള വീട്ടിലെ ആളുകളോട് കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയാണ് വിഡിയോയിൽ കാണാനാകുക. വരാന്തയിലിരിക്കുന്ന വയോധികയോട് സിനിമ കാണുന്നത് നല്ലതാണെന്നു പറയുകയാണ് മമ്മൂട്ടി. 

സ്കൂട്ടറിൽ മമ്മൂട്ടി സഞ്ചരിക്കുന്ന ദൃശ്യങ്ങൾ എടുക്കുന്നതിനു വേണ്ടി അണിയറപ്രവർത്തകരുടെ ഒരു സംഘം സഞ്ചരിക്കുന്നതിനിടയിലാണ് സമീപത്തുള്ള വീട്ടിൽ മമ്മൂട്ടിയും ഷൂട്ടിങ് സംഘവും കയറിയത്. അടുത്ത ഷോട്ട് സെറ്റ് ചെയ്യുന്നതിന്റെ ഇടവേളയിൽ ഒരൽപം വിശ്രമിക്കുന്നതിന് സമീപത്തുള്ള വീട്ടിലേക്കു കയറുകയായിരുന്നു. 

അപ്രതീക്ഷിതമായി സൂപ്പർതാരത്തേയും ഷൂട്ടിങ് സംഘത്തെയും കണ്ടപ്പോൾ വീട്ടുകാർക്ക് ആദ്യം അമ്പരപ്പ്. പിന്നീട് അമ്പരപ്പു മാറി സൗഹൃദസംഭാഷണങ്ങളായി. 
ആ വീടിന്റെ വരാന്തയിലിരുന്ന അമ്മൂമ്മയോടാണ് മമ്മൂട്ടി ആദ്യം സംസാരിച്ചു തുടങ്ങിയത്. പ്രായമായതിനാൽ അങ്ങനെ സിനിമയൊന്നും കാണാറില്ലെന്നു പറഞ്ഞ അമ്മൂമ്മയോട് ‘സിനിമ കാണുന്നത് നല്ലതാ’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അതിനുള്ള സൗകര്യങ്ങളൊരുക്കി തരാൻ പറയാമെന്നും മമ്മൂട്ടി പറയുന്നുണ്ട്. വീട്ടുകാരെല്ലാവരോടും വിശേഷങ്ങൾ തിരക്കിയതിനു ശേഷമാണ് മമ്മൂട്ടി അടുത്ത ഷോട്ടിനായി ഇറങ്ങിയത്.

English Summary:
Kaathal Movie Location Video Goes Viral

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 mo-entertainment-movie-kaathalthecore 7rmhshc601rd4u1rlqhkve1umi-2024-04 f3uk329jlig71d4nk9o6qq7b4-2024-04-01 263smjfm2m5dnao8h7mklm36nt 7rmhshc601rd4u1rlqhkve1umi-2024-04-01 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024-04 mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button