കൂസലില്ലാതെ ലെവര്കൂസന്
മ്യൂണിക്/ലെവര്കൂസന്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോളില്‍ കിരീടത്തോട് അടുത്ത് ബെയര്‍ ലെവര്കൂസന്. ബയേണ്‍ മ്യൂണിക്കിന് സ്വന്തം കളത്തിലെ തോല്‍വിയോടെ കിരീടപ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി. ലീഗില്‍ ഇനി ഏഴു മത്സരങ്ങള്‍ കൂടിയുണ്ട്. ഹോഫന്ഹൈമിനെതിരേ സ്വന്തം കളത്തില്‍ അവസാന മിനിറ്റുകളില്‍ രണ്ടു ഗോളടിച്ച് ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബെയര്‍ ലെവര്കൂസന് 2-1ന്റെ ജയം സ്വന്തമാക്കി. ജയത്തോടെ ലെവര്കൂസന് 73 പോയിന്റായി. ഈ സീസണില്‍ തോല്‍വി അറിയാതെ ലെവര്‍കൂസന്റെ 39-ാം മത്സരമായിരുന്നു. 1999-2000 സീസണില്‍ ആകെ നേടിയ 73 പോയിന്റ് എന്ന ക്ലബ് റിക്കാര്‍ഡിലാണ് ലെവര്കൂസന് ഇപ്പോള്‍.
യൂറോപ്പിലെ അഞ്ച് മുന്‍നിര ലീഗുകളില്‍ തോല്‍വി അറിയാതെയുള്ള കണക്കില്‍ ലെവര്കൂസന് രണ്ടാമതെത്തി. 2004-05 സീസണില്‍ ഇന്റര്‍ മിലാന് നേടിയ 38 തോല്‍വി അറിയാതെയുള്ള മത്സരങ്ങളുടെ റിക്കാര്‍ഡാണ് മറികടന്നത്. 2011-12 സീസണില്‍ തോല്‍വി അറിയാതെ 42 മത്സരങ്ങള്‍ കളിച്ച യുവന്റസാണ് മുന്നില്‍. മറ്റൊരു മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് സ്വന്തം കളത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനോട് എതിരില്ലാത്ത രണ്ടു ഗോളിനു തോറ്റു. 10 വര്‍ഷത്തിനുശേഷം ഡോര്‍ട്മുണ്ട് മ്യൂണിക്കില്‍ നേടുന്ന ജയമാണ്.
Source link