CINEMA

‘ഇന്ത്യൻ സൂപ്പർഹീറോ?’; ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ ട്രെയിലർ

‘ഇന്ത്യൻ സൂപ്പർഹീറോ?’; ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ ട്രെയിലർ | Jai Ganesh Trailer

‘ഇന്ത്യൻ സൂപ്പർഹീറോ?’; ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ ട്രെയിലർ

മനോരമ ലേഖകൻ

Published: March 30 , 2024 08:56 AM IST

1 minute Read

ട്രെയിലറിൽ നിന്നും

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ജയ് ഗണേഷ് ട്രെയിലർ പുറത്തിറങ്ങി. സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വിധം ഒരുക്കിയ ചിത്രമായിരിക്കും ‘ജയ് ഗണേഷ്’ എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.  ഏപ്രിൽ 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസിന് ഒരുങ്ങുന്നു. 

രഞ്ജിത്ത് ശങ്കർ തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘ജയ് ഗണേഷ്’ ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് നിർമിക്കുന്നത്. ഗണേഷ് എന്ന സൂപ്പർ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്. മഹിമ നമ്പ്യാരാണ് നായിക. ജോമോൾ, ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘മാളികപ്പുറം’ത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണിത്. 

ഛായാഗ്രഹണം: ചന്ദ്രു ശെൽവരാജ്, ചിത്രസംയോജനം: സംഗീത് പ്രതാപ്, സംഗീതം: ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ: തപാസ് നായക്, പ്രൊഡക്ഷൻ ഡിസൈനർ: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: വിപിൻ ദാസ്, പ്രൊഡക്‌ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ, അസോസിയേറ്റ് ഡയറക്ടർ: അനൂപ് മോഹൻ എസ്, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിടിഎം, സബ്ടൈറ്റിൽസ്: ഫിൽ ഇൻ ദ ബ്ലാങ്ക്സ്, പ്രമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ, ടെൻ ജി മീഡിയ, സ്റ്റിൽസ്: നവിൻ മുരളി, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ.
ജയ് ഗണേഷിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബൂഷൻ ഉണ്ണി മുകുന്ദൻ ഫിലിംസും ഐക്കൺ സിനിമാസും ചേർന്ന് നിർവഹിക്കുന്നു. ചിത്രത്തിന്റെ ജിസിസി റിലീസ് ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റ്സാണ് കരസ്ഥമാക്കിയത്. യുകെ-യൂറോപ് റിലീസ് ആർഎഫ്‌ടി ഫിലിംസും യുഎസ്എ-കാനഡ റിലീസ് അച്ചായൻസ് ഫിലിം ഹൗസും ആസ്ട്രേലിയ-ന്യൂസിലാൻഡ് റിലീസ് സൈബർസിസ്റ്റംസും നിർവഹിക്കും. സിംഗപ്പൂർ റിലീസ് സിംഗപ്പൂർ കോളിസിയമും ആഫ്രിക്ക റിലീസ് ജോയ് മൂവീസും സ്വന്തമാക്കി.

English Summary:
Watch Jai Ganesh Trailer

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-ranjithsankar f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03 f3uk329jlig71d4nk9o6qq7b4-2024-03-30 mo-entertainment-common-teasertrailer 7rmhshc601rd4u1rlqhkve1umi-2024-03-30 mo-entertainment-movie-unnimukundan mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024-03 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 64vd2gplu8om4669f61ecqrn5t


Source link

Related Articles

Back to top button