‘എയര്‍ഫോഴ്‌സ് വണ്ണില്‍ വാതിലിന് സമീപം ഇരിക്കാറില്ല’; ബോയിങ്ങിനെ ട്രോളി ബൈഡന്‍
വാഷിങ്ടണ്‍: സുരക്ഷയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങ്ങിനെ ‘ട്രോളി’ പ്രസിഡന്റ് ജോ ബൈഡന്‍. എയര്‍ഫോഴ്‌സ് വണ്ണില്‍ സഞ്ചരിക്കുമ്പോള്‍ വാതിലിന് സമീപം ഇരിക്കാറില്ല എന്നായിരുന്നു ബൈഡന്റെ പരാമര്‍ശം. പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ധനസമാഹരണ പരിപാടിക്കിടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, ബില്‍ ക്ലിന്റണ്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബൈഡന്റെ പ്രതികരണം.ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കുമുമ്പ്അമേരിക്കന്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി എയര്‍ ഫോര്‍സ് വണ്‍ വിമാനത്തിന്റെ അറ്റകുറ്റപ്പണകള്‍ പൂര്‍ത്തിയാക്കിയോ എന്ന അവതാകന്റെ ചോദ്യത്തോടാണ് ബൈഡന്‍ തമാശരൂപേണ പ്രതികരിച്ചത്. വാതിലിന് സമീപം ഇരിക്കാറില്ല എന്ന് പറഞ്ഞ അദ്ദേഹം താന്‍ തമാശ പറഞ്ഞതാണെന്നും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഉടന്‍തന്നെ തിരുത്തി.
Source link