CINEMA

നടി ജ്യോതിർമിയുടെ അമ്മ പി.സി. സരസ്വതി അന്തരിച്ചു

നടി ജ്യോതിർമിയുടെ അമ്മ പി.സി. സരസ്വതി അന്തരിച്ചു | Jyotirmayi’s Mother, PC Saraswathi, Passes Away at 75

നടി ജ്യോതിർമിയുടെ അമ്മ പി.സി. സരസ്വതി അന്തരിച്ചു

മനോരമ ലേഖകൻ

Published: March 29 , 2024 09:53 AM IST

1 minute Read

കൊച്ചി: കോട്ടയം വേളൂർ പനക്കൽ വീട്ടിൽ  പി.സി.സരസ്വതി (75) അന്തരിച്ചു. ഭർത്താവ്‌ പരേതനായ ജനാർദ്ദനൻ ഉണ്ണി. മകൾ : ജ്യോതിർമയി. മരുമകൻ: അമൽ നീരദ്.
സഹോദരങ്ങൾ: പരേതനായ ഡോ. കൃഷ്ണ മൂർത്തി, പരേതയായ ശ്യാമള കുമാരി, സത്യദേവി, ത്രിവിക്രമൻ, പരേതയായ ഹൈമവതി. 

എറണാകുളം ലിസി – പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം  ശ്മശാനത്തിൽ സംസ്കരിക്കും.
അഭിനേതാവ്, മോഡൽ തുടങ്ങിയ നിലകളിൽ വർഷങ്ങളോളം മലയാള സിനിമാ, മോഡലിങ് രംഗങ്ങളിൽ നിറഞ്ഞ വ്യക്തിയാണ് ജ്യോതിർമയി. ഭാവം, അന്യർ, അടയാളങ്ങൾ തുടങ്ങിയ സിനിമകളിൽ ജ്യോതിർമയി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. രണ്ടാമത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും, ദേശീയ പുരസ്കാരത്തിൽ പ്രത്യേക പരാമർശവും നേടിക്കൊടുത്ത ചിത്രമാണ് ഭാവം. 2013 ൽ റിലീസ് ചെയ്ത സ്ഥലം എന്ന സിനിമയിലാണ് ജ്യോതിര്‍മയി അവസാനം പ്രത്യക്ഷപ്പെട്ടത്.

English Summary:
Jyotirmayi’s Mother, PC Saraswathi, Passes Away at 75

f3uk329jlig71d4nk9o6qq7b4-2024-03-29 7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-jyothirmayi mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024-03-29 f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024 mo-entertainment-movie-amalneerad f3uk329jlig71d4nk9o6qq7b4-list 7rmhshc601rd4u1rlqhkve1umi-2024-03 31p13fjnj89c69reedb5sj10ac


Source link

Related Articles

Back to top button