കേരളത്തിൽ 400 സ്ക്രീനുകൾ; ബുക്കിങിലൂടെ മാത്രം കോടികൾ; ചരിത്രമാകാൻ ‘ആടുജീവിതം’
കേരളത്തിൽ 400 സ്ക്രീനുകൾ; ബുക്കിങിലൂടെ മാത്രം കോടികൾ; ചരിത്രമാകാൻ ‘ആടുജീവിതം’ | Aadujeevitham Releasing
കേരളത്തിൽ 400 സ്ക്രീനുകൾ; ബുക്കിങിലൂടെ മാത്രം കോടികൾ; ചരിത്രമാകാൻ ‘ആടുജീവിതം’
മനോരമ ലേഖകൻ
Published: March 28 , 2024 09:20 AM IST
Updated: March 28, 2024 09:31 AM IST
1 minute Read
പോസ്റ്റർ
ലോകമെമ്പാടും വമ്പൻ റിലീസിനൊരുങ്ങി പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’ കേരളത്തിൽ നാനൂറോളം സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. വൻ ബുക്കിങ് ആണ് സിനിമയ്ക്കു ലഭിക്കുന്നതും. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വച്ചു നോക്കിയാൽ അഞ്ച് കോടിക്കു മുകളിൽ കലക്ഷനാണ് ആദ്യദിനം തന്നെ കേരളത്തിൽ നിന്നു പ്രതീക്ഷിക്കുന്നത്. മറ്റ് സിനിമകളുടെ റിലീസില്ല എന്നതും ചിത്രത്തിനു നേട്ടമായി. മൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ബുക്കിങ് ആപ്പുകളിലൂടെ മാത്രം കേരളത്തിൽ ഇതിനോടകം വിറ്റുപോയത്. ആഗോള കലക്ഷൻ 9 കോടിയാണ് ലക്ഷ്യമിടുന്നത്
പൃഥ്വിരാജിന്റെ കഥാപാത്രമായ നജീബിന്റെ മരൂഭൂമിയിലെ ദുരിത ജീവിതം വെളിവാക്കുന്ന ചിത്രത്തിന്റെ റിലീസ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. പതിനഞ്ചു വർഷത്തിന് മുൻപ് തുടങ്ങിയ സിനിമാചർച്ച 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ചെങ്കിലും വർഷങ്ങളുടെ തയാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്.
ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ബെന്യാമിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ “നജീബേ, തീക്കാറ്റും വെയിൽ നാളവും നിന്നെ കടന്നു പോകും. നീ അവയ്ക്ക് മുന്നിൽ കീഴടങ്ങരുത്. തളരുകയുമരുത്” അത് തന്നെയാണ് പൃഥ്വിരാജ് എന്ന സിനിമയെ ആഴത്തിൽ സ്നേഹിക്കുന്ന താരത്തോട് സിനിമാപ്രേമികൾക്കും പറയാനുള്ളത്
മലയാള സിനിമയില്‍ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ഓസ്കര് അവാര്‍ഡ് ജേതാക്കളായ എ.ആര്. റഹ്മാന് സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്), കെ ആര് ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.
സുനില്‍ കെ.എസ്. ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രിന്‍സ് റാഫേല്‍, ദീപക് പരമേശ്വരന്, കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റോബിന് ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍ സുശീല്‍ തോമസ്, പ്രൊഡക്ഷൻ ഡിസൈനര്‍ പ്രശാന്ത് മാധവ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി അശ്വത്, സ്റ്റില്‍സ് അനൂപ് ചാക്കോ, മാര്‍ക്കറ്റിങ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിUd: ഒബ്സ്ക്യൂറ എന്റര്ടൈന്മെന്റ്സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
English Summary:
Aadujeevitham Releasing World Wide
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-03-28 f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03 mo-entertainment-common-malayalammovienews 7rmhshc601rd4u1rlqhkve1umi-2024-03-28 mo-entertainment-titles0-aadujeevitham 1lede7f4ahghaimuj4fcqfn6ce f3uk329jlig71d4nk9o6qq7b4-2024-03 mo-entertainment-movie-prithvirajsukumaran f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link