SPORTS
കിവീസ് സോണി നെറ്റ്വർക്കിൽ
കൊച്ചി: ന്യൂസിലൻഡ് പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകളുടെ മത്സരങ്ങൾ അടുത്ത ഏഴ് വർഷത്തേക്ക് സംപ്രേഷണം ചെയ്യുന്നതിനും സ്ട്രീം ചെയ്യുന്നതിനുമുള്ള അവകാശം സോണി പിക്ചേഴ്സ് നെറ്റ്വർക്സ് ഇന്ത്യ സ്വന്തമാക്കി. 2024 മേയ് ഒന്ന് മുതൽ 2031 ഏപ്രിൽ 30 വരെയാണ് കരാർ. ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനങ്ങളും ന്യൂസിലൻഡിൽ നടക്കുന്ന മറ്റ് എല്ലാ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളും സോണി സ്പോർട്സും സോണി ലിവും ആരാധകർക്കു മുന്നിലെത്തിക്കും.
Source link