11 വർഷത്തിനുശേഷം ഹരിഹരൻ വീണ്ടും സംവിധാനത്തിലേക്ക്; നിർമാണം കാവ്യ ഫിലിംസ്
11 വർഷത്തിനുശേഷം ഹരിഹരൻ വീണ്ടും സംവിധാനത്തിലേക്ക്; നിർമാണം കാവ്യ ഫിലിംസ് | Hariharan Director
11 വർഷത്തിനുശേഷം ഹരിഹരൻ വീണ്ടും സംവിധാനത്തിലേക്ക്; നിർമാണം കാവ്യ ഫിലിംസ്
മനോരമ ലേഖകൻ
Published: March 26 , 2024 03:05 PM IST
1 minute Read
ഹരിഹരൻ
പതിനൊന്നു വർഷങ്ങൾക്കു ശേഷം സംവിധാന രംഗത്തേക്കു ഹരിഹരൻ തിരിച്ചെത്തുന്നു. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയുമായി ചേർന്നാണ് പുതിയ സിനിമ ഒരുങ്ങുന്നത്. 2013ൽ റിലീസ് ചെയ്ത ‘ഏഴാമത്തെ വരവ്’ എന്ന ചിത്രത്തിനുശേഷം ഹരിഹരൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
2018, മാളികപ്പുറം എന്നി ബ്ലോക്ക്‌ബസ്റ്റർ ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്തു തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഡക്‌ഷൻ ബാനറാണ് കാവ്യ ഫിലിം കമ്പനി. പുതിയ പ്രോജക്ടിന്റെ കാസ്റ്റിങ് കോൾ അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്.
25-35 വയസ്സിനിടയിൽ പ്രായമുള്ള നടന്മാരെയും, 22-30 വയസ്സിനിടയിൽ പ്രായമുള്ള നൃത്ത പ്രാവീണ്യമുള്ള നടിമാരെയുമാണ് തേടുന്നത്.
മാളികപ്പുറം എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ആൻ മെഗാ മീഡിയയും കാവ്യാ ഫിലിം കമ്പനിയും ചേർന്ന് നിർമിക്കുന്ന ആനന്ദ് ശ്രീബാലയാണ് നിലവിൽ കാവ്യ ഫിലിം കമ്പനിയുടേതായി ഇപ്പോൾ നിർമാണം നടക്കുന്ന സിനിമ. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്.
English Summary:
Hariharan back to directing, after 11 years
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-hariharan mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03-26 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7rmhshc601rd4u1rlqhkve1umi-2024-03 f3uk329jlig71d4nk9o6qq7b4-2024-03-26 2gf7qihfcebjeespsu14ljlcv8
Source link