കരുത്തനായ വില്ലൻ, ബോളിവുഡിനെ വിറപ്പിച്ച് പൃഥ്വിരാജ്; മഡേ മിയാൻ ചോട്ടേ മിയാൻ ട്രെയിലർ
കൊടും വില്ലനായി പൃഥ്വിരാജ്; മഡേ മിയാൻ ചോട്ടേ മിയാൻ ട്രെയിലർ | Bade Miyan Chote Miyan Trailer
കരുത്തനായ വില്ലൻ, ബോളിവുഡിനെ വിറപ്പിച്ച് പൃഥ്വിരാജ്; മഡേ മിയാൻ ചോട്ടേ മിയാൻ ട്രെയിലർ
മനോരമ ലേഖകൻ
Published: March 26 , 2024 01:27 PM IST
Updated: March 26, 2024 01:44 PM IST
1 minute Read
ട്രെയിലറിൽ നിന്നും
പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം മഡേ മിയാൻ ചോട്ടേ മിയാൻ ട്രെയിലർ എത്തി. അക്ഷയ് കുമാർ–ടൈഗർ ഷ്രോഫ് എന്നിവര്‍ നായകന്മാരാകുന്ന സിനിമയിൽ മലയാളിയായ വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.
കൊടും വില്ലനായ കബീർ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു. പൃഥ്വിയുടെ മുഖം ട്രെയിലറിൽ വ്യക്തമായി കാണിക്കുന്നില്ല. പൃഥ്വി അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്.
അലി അബ്ബാസ് സഫർ ആണ് സംവിധാനം. സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ എന്നിവരാണ് നായികമാർ. സംഗീതം മിശാൽ മിശ്ര.
വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ഈദ് റിലീസായി ഏപ്രിൽ 10ന് തിയറ്ററുകളിലെത്തും.
English Summary:
Watch Bade Miyan Chote Miyan Trailer
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03 f3uk329jlig71d4nk9o6qq7b4-2024-03-26 mo-entertainment-common-teasertrailer mo-entertainment-common-bollywood mo-entertainment-common-bollywoodnews 742sgh535057cr709aj2iepkfa f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024-03-26 mo-entertainment-movie-prithvirajsukumaran f3uk329jlig71d4nk9o6qq7b4-list
Source link