SPORTS

സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്‌ട്ര മത്സരം


ഗോ​​ഹ​​ട്ടി: ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ഇ​​തി​​ഹാ​​സം സു​​നി​​ൽ ഛേത്രി 150-ാം ​​അ​​ന്താ​​രാ​​ഷ്‌ട്ര മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ന്നു. ഇ​​ന്ന് ഗോ​​ഹ​​ട്ടി​​യി​​ൽ ന​​ട​​ക്കു​​ന്ന 2026 ഫി​​ഫ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത​​യി​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ​​യു​​ള്ള ര​​ണ്ടാം​​പാ​​ദ മ​​ത്സ​​ര​​ത്തി​​ൽ ഇ​​റ​​ങ്ങു​​ന്ന​​തോ​​ടെ​​യാ​​ണ് ഛേത്രി ​​പേ​​ര് പു​​തി​​യ നാ​​ഴി​​ക​​ക്ക​​ല്ലി​​ൽ കു​​റി​​ക്കു​​ക. ഇ​​ന്ത്യ​​ക്കാ​​യി 150 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​റ​​ങ്ങു​​ന്ന ആ​​ദ്യ​​ത്തെ​​യാ​​ളെ​​ന്ന റി​​ക്കാ​​ർ​​ഡി​​ലാ​​ണ് ഛേത്രി. ​​ര​​ണ്ടാം റൗ​​ണ്ട് യോ​​ഗ്യ​​താ മ​​ത്സ​​ര​​ത്തി​​ലെ ഗ്രൂ​​പ്പ് എ​​യി​​ലാ​​ണ് ഇ​​ന്ത്യ. അ​​ഫ്ഗാ​​നെ​​തി​​രേ സൗ​​ദി​​യി​​ൽ ന​​ട​​ന്ന മ​​ത്സ​​രം ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു. 117-ാം റാങ്കിലുള്ള ഇ​​ന്ത്യ​​യെ​​ക്കാ​​ൾ റാ​​ങ്കിം​​ഗി​​ൽ താ​​ഴെ​​യു​​ള്ള അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ ഗോ​​ൾ നേ​​ടാ​​ൻ ക​​ഴി​​യാ​​ത്ത​​ത് ടീ​​മി​​ന്‍റെ മു​​ന്നേ​​റ്റ​​ത്തെ ഉ​​ല​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. പു​​തി​​യ നാ​​ഴി​​ക​​ക്ക​​ല്ല് കു​​റി​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ നാ​​യ​​ക​​ൻ ഗോ​​ൾ നേ​​ടി ഇ​​ന്ത്യ​​യു​​ടെ ഗോ​​ളി​​നു​​ള്ള കാ​​ത്തി​​രി​​പ്പ് അ​​വ​​സാ​​നി​​പ്പി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ്. ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത​​യി​​ൽ 2023 ന​​വം​​ബ​​ർ 16ന് ​​കു​​വൈ​​റ്റി​​നെ​​തി​​രേ ഗോ​​ൾ നേ​​ടി​​യ​​ശേ​​ഷം ഇ​​ന്ത്യ​​ക്ക് ഇ​​തു​​വ​​രെ എ​​തി​​ർ വ​​ല​​കു​​ലു​​ക്കാ​​നാ​​യി​​ട്ടി​​ല്ല. ഇ​​ന്ദി​​ര ഗാ​​ന്ധി അ​​ത്‌ലറ്റി​​ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ത​​ന്‍റെ 150-ാം അ​​ന്താ​​രാ​​ഷ്‌ട്ര മ​​ത്സ​​ര​​ത്തി​​ൽ അ​​വ​​സ​​ര​​ത്തി​​നൊ​​ത്തു​​യ​​ർ​​ന്ന് ഗോ​​ളു​​ക​​ൾ നേ​​ടി മ​​ത്സ​​രം അ​​വി​​സ്മ​​ര​​ണീ​​യ​​മാ​​ക്കി മാ​​റ്റാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ് ഛേത്രി​​ക്കു ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 2005ൽ ​​പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ​​യു​​ള്ള സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തോ​​ടെ ഇ​​ന്ത്യ​​ക്കാ​​യി അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച ഛേത്രി ​​ഇ​​തു​​വ​​രെ 93 ഗോ​​ളു​​ക​​ൾ നേ​​ടി. നി​​ല​​വി​​ൽ ക​​ളി​​ക്കു​​ന്ന​​വ​​രി​​ൽ ഗോ​​ളു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ (128), ല​​യ​​ണ​​ൽ മെ​​സി (106) എ​​ന്നി​​വ​​ർ​​ക്കു​​പി​​ന്നി​​ൽ ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ മൂ​​ന്നാ​​മ​​താ​​ണ്. ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗോ​​ൾ നേ​​ടി​​യ​​തും ഛേത്രി ​​ത​​ന്നെ. ഇ​​ന്ത്യ​​ക്കാ​​യി 11 ട്രോ​​ഫി​​ക​​ളും നേ​​ടി​​യി​​ട്ടു​​ണ്ട്. രാ​​ജ്യ​​ത്തി​​നുവേ​​ണ്ടി ക​​ളി​​ക്കു​​മെ​​ന്ന് വി​​ചാ​​രി​​ക്കു​​ക​​യോ സ്വ​​പ്ന​​ത്തി​​ൽ പോ​​ലും ക​​രു​​തു​​ക​​യോ ചെ​​യ്തി​​രു​​ന്നി​​ല്ലെ​​ന്നാ​​ണ് ഛേത്രി ​​പ​​റ​​ഞ്ഞ​​ത്. ഞാ​​ൻ ക​​ളി​​ച്ചു തു​​ട​​ങ്ങി​​യ​​പ്പോ​​ൾ, ഒ​​രു ദി​​വ​​സം രാ​​ജ്യ​​ത്തി​​നുവേ​​ണ്ടി ക​​ളി​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്ന് എ​​നി​​ക്ക് തോ​​ന്നി​​യി​​രുന്നി​​ല്ല. സ​​ത്യ​​ത്തി​​ൽ, കു​​റ​​ച്ച് ദി​​വ​​സ​​ങ്ങ​​ൾ​​ക്ക് മു​​ന്പ്, ഞാ​​ൻ ഇ​​ത്ത​​ര​​മൊ​​രു റി​​ക്കാ​​ർ​​ഡി​​ന്‍റെ വ​​ക്കി​​ലാ​​ണ് എ​​ന്ന് ഞാ​​ൻ അ​​റി​​ഞ്ഞി​​രു​​ന്നി​​ല്ല. ഒ​​ന്നു ചി​​ന്തി​​ച്ചു നോ​​ക്കു​​ന്പോ​​ൾ, അ​​ത് അ​​വി​​ശ്വ​​സ​​നീ​​യ​​മാ​​യ ഒ​​രു നേ​​ട്ട​​മാ​​ണ്. ഈ ​​സ്ഥി​​തി​​വി​​വ​​ര​​ക്ക​​ണ​​ക്കി​​ൽ ഞാ​​ൻ വ​​ള​​രെ ഭാ​​ഗ്യ​​വാ​​നാ​​ണ്, അ​​ങ്ങേ​​യ​​റ്റം ന​​ന്ദി​​യു​​ള്ള​​വ​​നു​​മാ​​ണ് -ഛേത്രി ​​പ​​റ​​ഞ്ഞു.

പ്ര​​ധാ​​ന ദി​​വ​​സ​​ങ്ങ​​ളി​​ൽ ഗോ​​ൾ പ്ര​​ധാ​​ന ദി​​വ​​സ​​ങ്ങ​​ളി​​ൽ ഗോ​​ൾ നേ​​ടുമെ​​ന്ന അ​​പൂ​​ർ​​വ റി​​ക്കാ​​ർ​​ഡ് ഛേത്രി​​ക്കു​​ണ്ട്. പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ന​​ട​​ന്ന അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​രം 1-1ന് ​​സ​​മ​​നി​​ല​​യാ​​യ​​പ്പോ​​ൾ ഇ​​ന്ത്യ​​യു​​ടെ ഗോ​​ൾ ആ ​​അ​​ര​​ങ്ങേ​​റ്റ​​ക്കാ​​ര​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു. അന്ന് ബൈച്ചുംഗ് ബുടിയയ്ക്ക് പകരമായാണ് ആദ്യ പതിനൊന്നിൽ ഇടംപിടിച്ചത്. അ​​തി​​നു​​ശേ​​ഷ​ം എ​​ല്ലാ കരിയറിലെ പ്ര​​ധാ​​ന മ​​ത്സ​​ര ദി​​ന​​ങ്ങ​​ളി​​ൽ ഛേത്രി​​യു​​ടെ ഗോ​​ളു​​ണ്ടാ​​യി. ത​​ന്‍റെ 25-ാം മ​​ത്സ​​ര​​ത്തി​​ൽ, 50-ാം മ​​ത്സ​​ര​​ത്തി​​ൽ 75-ാം മ​​ത്സ​​ര​​ത്തി​​ൽ 100-ാം മ​​ത്സ​​ര​​ത്തി​​ൽ, 125-ാം മ​​ത്സ​​ര​​ത്തി​​ലെ​​ല്ലാം ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ വ​​ല​​കു​​ലു​​ക്കി. ഈ ​​റി​​ക്കാ​​ർ​​ഡ് ഇ​​ന്നും തു​​ട​​രു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ജയിക്കണം ഇ​​ന്ന് മി​​ക​​ച്ച ജ​​യം നേ​​ടാ​​നാ​​യാ​​ൽ ഇ​​ന്ത്യ​​ക്ക് ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത​​യു​​ടെ മൂ​​ന്നാം റൗ​​ണ്ട് പ്ര​​തീ​​ക്ഷ​​ക​​ൾ നി​​ല​​നി​​ർ​​ത്താം. മൂ​​ന്നാം റൗ​​ണ്ടി​​ലെ​​ത്തി​​യാ​​ൽ 2027 എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പി​​ലേ​​ക്കു നേ​​രി​​ട്ടു യോ​​ഗ്യ​​ത നേ​​ടാം. മൂ​​ന്നു ക​​ളി​​യി​​ൽ നാ​​ലു പോ​​യി​​ന്‍റു​​മാ​​യി നി​​ല​​വി​​ൽ ഇ​​ന്ത്യ ഖ​​ത്ത​​റി​​നു പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്. ഇ​​ന്ത്യ​​ക്ക് ഇ​​തു​​വ​​രെ മൂ​​ന്നാം റൗ​​ണ്ടി​​ൽ എ​​ത്താ​​നാ​​യി​​ട്ടില്ല. ഗോ​​ള​​ടി​​ക്കാ​​ൻ ഇ​​പ്പോ​​ഴും 39കാ​​രനാ​​യ നാ​​യ​​ക​​നെ ആ​​ശ്ര​​യി​​ക്കേ​​ണ്ടി​​വ​​രു​​ന്ന​​താ​​ണ് ഇ​​ഗോ​​ർ സ്റ്റി​​മാ​​ച്ചി​​നെ ബു​​ദ്ധി​​മു​​ട്ടി​​ക്കു​​ന്ന​​ത്. ഫി​​ഫ റാ​​ങ്കിം​​ഗി​​ൽ 158-ാം സ്ഥാ​​ന​​ത്തു​​ള്ള അ​​ഫ്ഗാ​​നെ​​തി​​രേ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ന​​ട​​ന്ന മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​പ്പി​​ക്കേ​​ണ്ടി​​വ​​ന്ന​​തോ​​ടെ ഇ​​ന്ത്യ​​ക്ക് അ​​ടു​​ത്ത മ​​ത്സ​​ര​​ങ്ങ​​ളെ​​ല്ലാം നി​​ർ​​ണാ​​യ​​ക​​മാ​​യി. ശേ​​ഷി​​ക്കു​​ന്ന മൂ​​ന്നു ക​​ളി​​യി​​ൽ നാ​​ലു പോ​​യി​​ന്‍റെ​​ങ്കി​​ലും നേ​​ടാ​​നാ​​യാ​​ൽ ഇ​​ന്ത്യ​​ക്ക് മൂ​​ന്നാം റൗ​​ണ്ട് ഉ​​റ​​പ്പാ​​ക്കാം. ഇ​​ന്ന​​ത്തെ മ​​ത്സ​​ര​​ത്തി​​നു​​ശേ​​ഷം ജൂ​​ണി​​ലാ​​ണ് ഇ​​ന്ത്യ​​ക്ക് ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ളു​​ള്ള​​ത്. ആ​​റി​​ന് കു​​വൈ​​റ്റി​​നെ​​തി​​രേ​​യും 11ന് ​​ഖ​​ത്ത​​റി​​നെ​​തി​​രേ​​യു​​മാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ.


Source link

Related Articles

Check Also
Close
Back to top button