ബ്ലൈന്‍ഡ് ഫുട്ബോള്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
കൊച്ചി: തായ്ലൻഡിലെ ബാങ്കോക്കില്‍ നടക്കുന്ന അന്താരാഷ്ട്ര ബ്ലൈന്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റിനായുള്ള ഇന്ത്യന്‍ പുരുഷ ടീമിനെ പ്രഖ്യാപിച്ചു. ആലപ്പുഴ സ്വദശിയും ഗോള്‍ കീപ്പറുമായ പി.എസ്. സുജിത് ടീമില്‍ ഇടംനേടി. ടൂര്ണമെന്റിലേക്ക് ഇന്ത്യയില്‍നിന്ന് ഒരു മലയാളിയടക്കം രണ്ടു റഫറിമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
എറണാകുളം സ്വദേശി എ. ബൈജുവാണ് അതിൽ ഒരു റഫറി. കഴിഞ്ഞ 16ന് ആരംഭിച്ച അവസാനഘട്ട പരിശീലന ക്യാമ്പിനുശേഷം ഇന്ത്യന്‍ ടീം നാളെ തായ്ലൻഡിലേക്ക് തിരിക്കും. 26ന് ആദ്യ മത്സരത്തില്‍ ഇന്ത്യ ജപ്പാനെ നേരിടും. തുടര്‍ന്നുള്ള മത്സരങ്ങളില്‍ തായ്ലാന്ഡും ലാവോസുമാണ് ഇന്ത്യയുടെ എതിരാളികള്‍.
Source link