ഐപിഎൽ ബൗളിംഗിലെ പുതിയ നിയമം
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പുതിയ പരീക്ഷണങ്ങൾ ഇപ്പോൾ പതിവാകുന്നു. കഴിഞ്ഞ സീസണിൽ ഇംപാക്ട് പ്ലെയർ നിയമം ഫലംകണ്ട പശ്ചാത്തലത്തിൽ 2024 സീസണിൽ ബൗളിംഗിലാണ് പരിഷ്കാരം. ഈ സീസണിൽ ബൗളിംഗിൽ പുതിയ നിയമം ഐപിഎൽ അധികൃതർ ഏർപ്പെടുത്തി. ഓവറിൽ രണ്ട് ബൗണ്‍സർ ഓവറിൽ രണ്ട് ബൗണ്‍സർ എറിയാം എന്നതാണ് 2024 ഐപിഎൽ സീസണിലെ പുതിയനിയമം. അതായത് രണ്ട് ഫാസ്റ്റ് ഷോർട്ട് പിച്ച് പന്തുകൾ ഓവറിൽ എറിയാം. ഫാസ്റ്റ് ഷോർട്ട് പിച്ച് പന്തുകൾ ബാറ്ററിന്റെ തോൾ ഉയരത്തിൽ കടന്നുപോകും എന്നാണ് കണക്ക്. ഓരോ ഫാസ്റ്റ് ഷോർട്ട് പിച്ച് പന്തിനും ശേഷം അന്പയർ ബൗളറെയും ബാറ്ററെയും കാര്യം അറിയിക്കും. മൂന്നാമത് ഒരു പന്തുകൂടി ഇത്തരത്തിൽ എറിഞ്ഞാൽ നോബോൾ ആയി കണക്കാക്കും. മാത്രമല്ല, ഫീൽഡിംഗ് ക്യാപ്റ്റന്റെ ശ്രദ്ധയിലും പെടുത്തും.
ബാറ്റർക്ക് കളിക്കാൻ സാധിക്കാത്ത തരത്തിൽ പന്ത് ബൗണ്‍സ് ചെയ്താൽ അത് വൈഡായാണ് പരിഗണിക്കുക. മാത്രമല്ല, ഒരു ഓവറിൽ അനുവദിക്കപ്പെട്ട രണ്ട് ബൗണ്‍സറിൽ ഒന്നായി ഇത് കണക്കാക്കുകയും ചെയ്യും. ഒരു ബൗളർ ഒന്നിലധികം ഓവറിൽ രണ്ടിലധികം ഫാസ്റ്റ് ഷോർട്ട് പിച്ച് പന്ത് എറിഞ്ഞാൽ അന്പയർ ഫൈനൽ വാണിംഗ് നൽകും. വീണ്ടും ഇത് ആവർത്തിച്ചാൽ ബൗളറെ സസ്പെൻഡ് ചെയ്യും. തുടർന്ന് ആ ഇന്നിംഗ്സിൽ ആ ബൗളറിന് പന്ത് എറിയാൻ സാധിക്കില്ല. അതോടെ ഓവർ മറ്റൊരു കളിക്കാർ പൂർത്തിയാക്കേണ്ടി വരും. മാത്രമല്ല, മാച്ച് റഫറിയെ ധരിപ്പിച്ച് ബൗളർക്ക് എതിരേ നടപടി സ്വീകരിക്കാനും അന്പയർക്ക് ആവശ്യപ്പെടാം.
Source link