ശ്രുതി ഹാസനെ പ്രണയിച്ച് ലോകേഷ് കനകരാജ്; രസികൻ കമന്റുമായി നടി ഗായത്രി
ശ്രുതി ഹാസനെ പ്രണയിച്ച് ലോകേഷ് കനകരാജ്; രസികൻ കമന്റുമായി നടി ഗായത്രി | Shruti Haasan Lokesh Kanagaraj
ശ്രുതി ഹാസനെ പ്രണയിച്ച് ലോകേഷ് കനകരാജ്; രസികൻ കമന്റുമായി നടി ഗായത്രി
മനോരമ ലേഖകൻ
Published: March 22 , 2024 10:39 AM IST
1 minute Read
ശ്രുതി ഹാസനും ലോകേഷ് കനകരാജും
നടനായി അരങ്ങേറ്റം കുറിച്ച് സംവിധായകൻ ലോകേഷ് കനകരാജ്. ശ്രുതി ഹാസനൊപ്പമെത്തുന്ന ഒരു വിഡിയോയിൽ നടിയെ പ്രണയിക്കുന്ന റൊമാന്റിക് ഹീറോയായി ലോകേഷ് പ്രത്യക്ഷപ്പെടുന്നു. ഇനിമേൽ എന്നാണ് വിഡിയോയുടെ പേര്. ഇതൊരു ഹ്രസ്വചിത്രമാണോ അതോ മ്യൂസിക് ആൽബമാണോ എന്നത് വ്യക്തമല്ല. മാർച്ച് 25ന് വിഡിയോ ഔദ്യോഗകമായി പുറത്തിറങ്ങും. ടീസർ മാത്രമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
ആക്‌ഷനും വയലൻസും നിറഞ്ഞ ലോകേഷ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി പ്രണയ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ഈ വിഡിയോ. അതുകൊണ്ടു തന്നെ സമൂഹ മാധ്യമങ്ങളിൽ വിഡിയോയുമായി ബന്ധപ്പെട്ട ട്രോളുകളും രസകരമായ കമന്റുകളും സജീവമാണ്. ലോകേഷും ശ്രുതിയും തമ്മിലുള്ള പ്രണയരംഗങ്ങളും ടീസറിൽ കാണാം.
‘‘നിങ്ങളുടെ പടത്തിൽ ഞാൻ പ്രണയിച്ചപ്പോൾ എന്റെ തലവെട്ടി, എന്താണിത് ലോകേഷ്?,’’എന്ന കുറിപ്പോടെയാണ് നടി ഗായത്രി ശങ്കര്‍ വിഡിയോ പങ്കുവച്ചത്.
കമല്‍ഹാസൻ അവതരിപ്പിക്കുന്ന വിഡിയോയുടെ ഗാന രചനയും കമല്‍ഹാസനാണ് നിര്‍വഹിക്കുന്നത്. സംഗീതം ശ്രുതി ഹാസനാണ്. സംവിധാനം ദ്വാരകേഷ് പ്രഭാകറാണ്. ഛായാഗ്രാഹണം ഭുവൻ ഗൗഡ. പ്രൊഡക്ഷൻ ഡിസൈൻ ശ്രീറാം അയ്യങ്കാർ.
English Summary:
Lokesh Kanagaraj turns actor for Shruti Haasan and Kamal Haasan’s Inimel: Tease Out
7rmhshc601rd4u1rlqhkve1umi-list 4vegglr2j7vusuq23nqrekmgcb f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-2024-03-22 7rmhshc601rd4u1rlqhkve1umi-2024-03 mo-entertainment-movie-shruti-haasan 7rmhshc601rd4u1rlqhkve1umi-2024-03-22 mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-2024-03 mo-entertainment-movie-lokeshkanakaraj f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-kamalhaasan
Source link