കീവിൽ റഷ്യൻ ആക്രമണം; 17 പേർക്കു പരിക്ക്
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ 17 പേർക്കു പരിക്കേറ്റു. 44 ദിവസത്തിനുശേഷമാണു കീവിനു നേർക്ക് റഷ്യ ആക്രമണം നടത്തുന്നത്. വൻ സ്ഫോടനശബ്ദം കേട്ടാണ് ഇന്നലെ കീവ് നിവാസികൾ ഉറക്കമുണർന്നത്. പരിക്കേറ്റവരിൽ ഒരാൾ കുട്ടിയാണ്. നിരവധി പേരെ വീടുകളിൽനിന്ന് ഒഴിപ്പിച്ചു. രണ്ടു ബാലിസ്റ്റിക് മിസൈലുകളും 29 ക്രൂസ് മിസൈലുകളും ഉപയോഗിച്ചായിരുന്നു റഷ്യൻ ആക്രമണം. പടിഞ്ഞാറൻ കീവിൽ ബഹുനില പാർപ്പിട സമുച്ചയത്തിനും കാറുകൾക്കും തീപിടിച്ചു.
റഷ്യയിലെ ബെൽഗോരോദ് പ്രവിശ്യയിൽ യുക്രെയ്ൻ സേന കനത്ത ആക്രമണം നടത്തുന്നതിനിടെയാണ് കീവിൽ റഷ്യ ആക്രമണം നടത്തിയത്.
Source link