ഇന്നത്തെ നക്ഷത്രഫലം, മാർച്ച് 21, 2024
മേടം (അശ്വതി, ഭരണി, കാർത്തിക ¼)പല കാര്യങ്ങളിലും ഇന്ന് പുരോഗതി അനുഭവപ്പെടും. സുഹൃത്തുക്കളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. സ്വന്തം ജോലിയിൽ ശ്രദ്ധിക്കാതെ മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് സമയം കളയരുത്. അതേസമയം കഠിനാധ്വാനം ഉണ്ടെങ്കിൽ ഇന്ന് പല നേട്ടങ്ങളും കൈവരിക്കാൻ സാധിക്കുന്ന ദിവസമാണ്. ഇന്ന് നിങ്ങൾക്ക് ബന്ധുഗുണം ഉണ്ടാകും. വാഹനം ഓടിക്കുന്നവർ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ഇന്ന് എന്ത് ഇടപാടുകൾ നടത്തുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ബന്ധുക്കളോട് വിദ്വേഷം സൂക്ഷിക്കാതിരിക്കുക. വർധിച്ചുവരുന്ന ചെലവുകൾ കുറിച്ച് കുടുംബാംഗങ്ങളുമായി സംസാരിക്കാം. വിവാഹത്തിലെ തടസ്സങ്ങൾ നീങ്ങും. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇന്ന് ഗൃഹത്തിൽ അതിഥി സന്ദർശനം ഉണ്ടാകും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)അപകടകരമായ ജോലികളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. ബിസിനസ് ചെയ്യുന്നവർക്ക് അത്ര ഗുണകരമായ ദിവസമായിരിക്കില്ല ഇന്ന്. എന്നാൽ ഈ ബുദ്ധിമുട്ട് അധിക നാൾ നീണ്ടുനിൽക്കില്ല. നിങ്ങളുടെ പ്രശസ്തി വർധിക്കും. അതുകൊണ്ട് തന്നെ സന്തോഷവും വർധിക്കും. ചില ജോലികളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ചില നേട്ടങ്ങൾ ഉണ്ടാകും. സാമൂഹിക പരിപാടികളുടെ ഭാഗമാകും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)സന്തോഷകരമായ ദിവസമായിരിക്കും. മതപരമായ ഒരു യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരിക്കും നിങ്ങൾ. പരിശ്രമത്തിലൂടെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമം നടത്തും. വരുമാനം മെച്ചപ്പെടുന്നത് മൂലം സന്തോഷവും വർധിക്കും. നിങ്ങളുടെ മാനസിക സംഘർഷങ്ങൾ ആരോടെങ്കിലും പങ്കുവെയ്ക്കുന്നത് നന്നായിരിക്കും. പ്രണയജീവിതം നയിക്കുന്നവർക്ക് വളരെ സന്തോഷകരമായ ദിവസമായിരിക്കും.ചിങ്ങം (മകം, പൂരം, ഉത്രം ¼)വിദ്യാർഥികൾ പഠന കാര്യത്തിൽ കൂടുതൽ ഉത്സാഹം കാണിക്കും. മുതിർന്ന ആളുകൾ ആത്മീയ കാര്യങ്ങളിൽ കൂടുതൽ താല്പര്യം പ്രകടമാക്കും. സമൂഹത്തിൽ നിങ്ങളുടെ അന്തസ്സും ബഹുമാനവും വർധിക്കുന്നതാണ്. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. ആത്മവിശ്വാസവും ധൈര്യവും വർധിക്കും. ഒരു സുഹൃത്തിൽ നിന്ന് നല്ല വാർത്ത ലഭിക്കാനിടയുണ്ട്. നിങ്ങൾ നേരിട്ടിരുന്ന ചില തടസ്സങ്ങൾ നീങ്ങും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്ന ദിവസമായിരിക്കും. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ അപരിചിതരുടെ പങ്കിടരുത്. ജോലിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. നിങ്ങളുടെ മുൻകാല തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട മുമ്പോട്ട് പോകേണ്ടതുണ്ട്. നിലവിൽ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുത്. മുതിർന്ന ആളുകളുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അവഗണിക്കാതിരിക്കുക.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)ഭൂമി സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. പ്രിയപ്പെട്ടവരുമായുള്ള ബന്ധം മെച്ചപ്പെടും. കുടുംബത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. സന്താനങ്ങളുടെ ആവശ്യങ്ങൾക്കായി കുറച്ച് പണം കരുതിയേക്കാം. കുടുംബത്തിൽ ശുഭകരമായ കാര്യങ്ങൾ നടക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ വീട്ടിൽ അതിഥികൾ ഉണ്ടാകും. ചില സാഹചര്യങ്ങളിൽ നിങ്ങളുടെ ബുദ്ധിയും വിവേകവും കൃത്യമായി ഉപയോഗപ്പെടുത്തേണ്ടതായി വരും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)തൊഴിൽ ചെയ്യുന്നവർക്ക് വളരെ ഗുണകരമായ ദിവസമാണ്. പങ്കാളിത്തത്തോടെ ചെയ്യുന്ന പ്രവൃത്തികൾ ലാഭകരമായേക്കില്ല. നിങ്ങളുടെ ഇടപാടുകളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. സർവീസ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഗുണകരമായ ദിവസമാണ്. ഇന്ന് എന്തെങ്കിലും പുതിയ കാര്യങ്ങൾ ആരംഭിക്കാനിടയുണ്ട്. മാതാവുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത കാണുന്നു.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ഇന്ന് നിങ്ങൾ കൂടുതൽ ഊർജസ്വലരായി കാണപ്പെടും. വിദ്യാർത്ഥികൾക്ക് ഇന്നത്തെ പരീക്ഷകളിൽ ഉന്നത വിജയം നേടാനാകും. പ്രധാന ജോലികളെല്ലാം വേഗത്തിൽ തീർക്കാൻ ശ്രമിക്കുന്നതാണ്. എന്നാൽ തൊഴിൽ രംഗത്ത് ജാഗ്രത വേണം. തിടുക്കത്തിൽ ജോലി ചെയ്യുമ്പോൾ അബദ്ധം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആത്മീയ കാര്യങ്ങളിൽ ഇന്ന് കൂടുതൽ താല്പര്യം കാണിക്കും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)നിങ്ങളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടും. തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം, അല്ലാത്തപക്ഷം പ്രശ്നങ്ങൾ ഉണ്ടാകാം. ബിസിനസ് ചെയ്യുന്നവർക്ക് ദിവസം മികച്ചതായിരിക്കും. ഇന്ന് പുതിയ ആളുകളെ പരിചയപ്പെടാൻ അവസരം ലഭിക്കുന്നതാണ്. ചില കാര്യങ്ങളിൽ ക്ഷമ ആവശ്യമാണ്. പെരുമാറ്റത്തിൽ സൗമ്യത നിലനിർത്തുക. തൊഴിൽ രംഗത്ത് നേട്ടം കൈവരിക്കാൻ സാധിക്കും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ചില പ്രധാന ജോലികൾ ചെയ്ത് തീർക്കാനുണ്ടാകും. അതുകൊണ്ട് തന്നെ അലസത ഉപേക്ഷിച്ച് കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കണം. സഹോദരങ്ങളുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ അവസാനിക്കും. എല്ലാ ആളുകളെയും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിക്കും. വസ്തു സംബന്ധമായി നിലനിൽക്കുന്ന പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)സന്തോഷം ഉണ്ടാകും. സുഖ സൗകര്യങ്ങൾ മെച്ചപ്പെടും. വസ്തുവോ വാഹനമോ വാങ്ങാനുള്ള നിങ്ങളുടെ ആഗ്രഹം ഉടൻ സഫലമാകും. ജീവിത നിലവാരം മെച്ചപ്പെടുന്നതായിരിക്കും. മൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കും ജീവിതം. ബിസിനസ് ചെയ്യുന്നവർ വളരെ ആലോചിച്ച ശേഷം മാത്രമേ ഓരോ പ്രധാന നീക്കങ്ങളും നടത്താവൂ. സുഹൃത്തുക്കളിൽ നിന്ന് ലഭിക്കുന്ന ചില നിർദ്ദേശങ്ങൾ അവഗണിക്കരുത്.
Source link