വേനൽ കനത്തു: ഹില്ലി അക്വ ഉത്പാദനം റിക്കാർഡിലേക്ക്
ടി.പി. സന്തോഷ്കുമാർ തൊടുപുഴ: വേനൽ ശക്തമായതോടെ സർക്കാർ വിപണിയിലെത്തിക്കുന്ന കുപ്പിവെള്ളമായ ഹില്ലി അക്വയുടെ വിൽപ്പന കുത്തനെ ഉയർന്നു. ഇതോടെ ഫാക്ടറികളിൽ കുപ്പിവെള്ളത്തിന്റെ ഉത്പാദനം മൂന്നിരട്ടിയായി വർധിപ്പിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വൻ വിറ്റുവരവു നേടാനുള്ള പദ്ധതികളാണ് കുപ്പിവെള്ള നിർമാണ കന്പനിയായ ഹില്ലി അക്വ ഒരുക്കുന്നത്. ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (കിഡ്ക്) ആണ് ഹില്ലി അക്വ കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നത്. ചൂട് കനത്തതോടെ 30,000 ത്തിലേറെ കുപ്പിവെള്ളമാണ് അധികമായി തൊടുപുഴ മലങ്കരയിലെ പ്ലാന്റിൽ ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്. തിരുവനന്തപുരം അരുവിക്കര, മലങ്കര പ്ലാന്റുകളിൽ പ്രതിദിന ഉത്പാദനം 75000 ബോട്ടിലായി ഉയർന്നു. ഇതിനു പുറമെ 20 ലിറ്ററിന്റെ കണ്ടെയ്നറുകളും അഞ്ചു ലിറ്ററിന്റെ ജാറുകളും കന്പനി പുറത്തിറക്കി. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് സ്വകാര്യ കന്പനികൾ 20 രൂപ ഈടാക്കുന്പോൾ ഹില്ലി അക്വ 15 രൂപയ്ക്ക് ലഭിക്കും. അഞ്ചു ലിറ്റർ ജാറിന് കടകളിൽ 60 രൂപയാണ് വിൽപ്പന വില. ഫാക്ടറി ഔട്ടലെറ്റിൽ ഒരു ലിറ്റർ ബോട്ടിൽ 10 രൂപയ്ക്കും അഞ്ചുലിറ്റർ ജാർ 50 രൂപയ്ക്കും ലഭിക്കും. 20 ലിറ്റർ കണ്ടെയ്നർ 60 രൂപ നിരക്കിൽ സ്ഥാപനങ്ങളിലെത്തിച്ചു നൽകും. 2022-23 സാന്പത്തിക വർഷത്തിൽ 5.22 കോടിയായിരുന്നു കന്പനിയുടെ വിറ്റു വരവ്. ഈ സാന്പത്തിക വർഷം 8.5 കോടി വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്ന് സീനിയർ ജനറൽ മാനേജർ വി. സജി പറഞ്ഞു. റേഷൻ കടകൾ വഴി 10 രൂപയ്ക്ക് കുപ്പിവെള്ളം നൽകുന്ന സുജലം പദ്ധതിയും ഇതിനിടെ കന്പനി ആരംഭിച്ചിരുന്നു. പാലക്കാട്, ഷൊർണൂർ അടക്കമുള്ള റെയിൽവേ സ്റ്റേഷനുകളിലേക്കും കുപ്പിവെള്ളം എത്തിച്ച് വിപണനം നടത്തുന്നുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, കാക്കനാട് ജയിലുകളിൽ ചപ്പാത്തിക്കൊപ്പം 10 രൂപയ്ക്ക് നൽകുന്ന കുപ്പിവെള്ളവും ഹില്ലി അക്വയാണ്.
കണ്സ്യൂമർ ഫെഡിന്റെ സഹകരണത്തോടെ സപ്ലൈക്കോ ഒൗട്ട്ലെറുകളിലും കുപ്പിവെള്ളം വിതരണമുണ്ട്. ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായിരുന്നു പ്രധാനമായും വിൽപ്പന. നേരത്തേ കന്പനിക്ക് ആറു വിതരണക്കാർ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 40 വിതരണക്കാരാണ് വിവിധ മേഖലകളിൽ ഹില്ലി അക്വ വിതരണം ചെയ്യുന്നത്. ഇതിനു പുറമെ വിദേശ രാജ്യങ്ങളിലേക്ക് ഹില്ലി അക്വ കുപ്പിവെള്ളം കയറ്റിയയക്കാനുള്ള പദ്ധതിയും തയാറാക്കി വരികയാണ്. ആദ്യ ഘട്ടത്തിൽ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിലേക്കായിരിക്കും കയറ്റിയയക്കുക. ഇതിനു പുറമെ സോഡയും ശീതളപാനീയങ്ങളും കന്പനിയുടേതായി അധികം വൈകാതെ വിപണിയിൽ പുറത്തിറങ്ങും. അരുവിക്കരയ്ക്കും മലങ്കരയ്ക്കും പുറമെ പെരുവണ്ണാമൂഴിയിൽ പുതിയ കുപ്പിവെള്ള പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കക്കയം ഡാമിൽ നിന്നുള്ള വെള്ളമാണ് പ്ലാന്റിലേക്ക് ഉപയോഗപ്പെടുത്തുക. ഇതിനു പുറമെ ഇടുക്കി ജില്ലയിൽ ടൂറിസം മേഖല കേന്ദ്രീകരിച്ച് പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികളും പ്രാരംഭ ഘട്ടത്തിലാണ്. ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയിൽ പ്ലാന്റ് സ്ഥാപിക്കാനായി അധികൃതർ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

Source link