SPORTS

ക്വീ​​ൻ​​സ് ക​​പ്പി​​ൽ റോ​​യ​​ൽ സ​​മ്മ​​ർദം


ബം​​ഗ​​ളൂ​​രു: വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് കി​​രീ​​ടം റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​ന്‍റെ ത​​രം​​ഗം ചെ​​ന്നു​​നി​​ൽ​​ക്കു​​ന്ന​​ത് പു​​രു​​ഷ ടീ​​മി​​ന്‍റെ വാ​​തി​​ൽ​​പ്പ​​ടി​​യി​​ൽ. സ്മൃ​​തി മ​​ന്ദാ​​ന ന​​യി​​ച്ച ആ​​ർ​​സി​​ബി വ​​നി​​താ ടീം 2024 ​​ഡ​​ബ്ല്യു​​പി​​എ​​ൽ ഫൈ​​ന​​ലി​​ൽ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​നെ എ​​ട്ട് വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് ക​​പ്പു​​യ​​ർ​​ത്തി​​യ​​ത്. 2008ൽ ​​ആ​​രം​​ഭി​​ച്ച റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ഫ്രാ​​ഞ്ചൈ​​സി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെ ആ​​ദ്യ ട്രോ​​ഫി. 2009, 2011, 2016 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ പു​​രു​​ഷ ടീം ​​ഐ​​പി​​എ​​ൽ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചെ​​ങ്കി​​ലും കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ടാ​​ൻ ഇ​​തു​​വ​​രെ സാ​​ധി​​ച്ചി​​ട്ടി​​ല്ല. ഈ ​​ച​​രി​​ത്രം നി​​ല​​നി​​ൽ​​ക്കേ​​യാ​​ണ് വ​​നി​​ത​​ക​​ൾ ആ​​ദ്യ​​മാ​​യി ഡ​​ബ്ല്യു​​പി​​എ​​ൽ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​തും ക​​ന്നി ഫൈ​​ന​​ലി​​ൽ​​ത്ത​​ന്നെ ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ​​തും. കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കാ​​ൻ പു​​രു​​ഷ ടീ​​മി​​ൽ സ​​മ്മ​​ർ​​ദം വ​​ർ​​ധി​​ക്കു​​ക​​യാ​​ണ് മ​​റു​​വ​​ശ​​ത്ത് സം​​ഭ​​വി​​ച്ച​​ത് എ​​ന്ന​​താ​​ണ് വാ​​സ്ത​​വം. ഫെ​​ന്‍റാ​​സ്റ്റി​​ക് ഡ​​ബി​​ൾ ആ​​ർ​​സി​​ബി ഫ്രാ​​ഞ്ചൈ​​സി​​യു​​ടെ സ്ഥാ​​പ​​ക ഉ​​ട​​മ​​യാ​​യ വി​​ജ​​യ് മ​​ല്യ വ​​നി​​ത​​ക​​ളു​​ടെ കി​​രീ​​ട നേ​​ട്ട​​ത്തി​​നു പി​​ന്നാ​​ലെ ടീ​​മി​​നെ പ്ര​​ശം​​സി​​ച്ച് സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ കു​​റി​​പ്പ് പ​​ങ്കു​​വ​​ച്ചു. അ​​തി​​ൽ പ്ര​​ത്യേ​​കം പ​​റ​​യു​​ന്ന ഒ​​രു കാ​​ര്യ​​മാ​​ണ് പു​​രു​​ഷ ടീം 2024 ​​ഐ​​പി​​എ​​ൽ നേ​​ടി ഫെ​​ന്‍റാ​​സ്റ്റി​​ക് ഡ​​ബി​​ൾ തി​​ക​​യ്ക്കു​​ന്ന​​തി​​നാ​​യി എ​​ല്ലാം ആ​​ശം​​സ​​ക​​ളും നേ​​രു​​ന്നു എ​​ന്ന്. ഇ​​തു​​ത​​ന്നെ​​യാ​​ണ് വ​​നി​​താ കി​​രീ​​ട​​ത്തി​​നു പി​​ന്നാ​​ലെ ആ​​ർ​​സി​​ബി ആ​​രാ​​ധ​​ക​​രും പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഫാ​​ഫ് ഡു​​പ്ലെ​സി ന​​യി​​ക്കു​​ന്ന, വി​​രാ​​ട് കോ​​ഹ്‌​ലി, ​ഗ്ലെ​​ൻ മാ​​ക്സ്‌​വെ​​ൽ, കാ​​മ​​റൂ​​ണ്‍ ഗ്രീ​​ൻ, മു​​ഹ​​മ്മ​​ദ് സി​​റാ​​ജ്, റീ​​സ് ടോ​​പ്ലി, ലോ​​ക്കി ഫെ​​ർ​​ഗൂ​​സ​​ണ്‍ തു​​ട​​ങ്ങി​​യ​​വ​​ർ അ​​ണി​​നി​​ര​​ക്കു​​ന്ന ആ​​ർ​​സി​​ബി പു​​രു​​ഷ ടീം 2024 ​​ഐ​​പി​​എ​​ൽ കി​​രീ​​ടം നേ​​ടു​​ന്ന​​തി​​നാ​​യു​​ള്ള കാ​​ത്തി​​രി​​പ്പി​​നാ​​ണ് വ​​നി​​താ കി​​രീ​​ട​​ത്തി​​ലൂ​​ടെ തു​​ട​​ക്കം കു​​റി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

കോ​​ഹ്‌​ലി​​യു​​ടെ വീ​​ഡി​​യോ കോ​​ൾ വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗ് കി​​രീ​​ടം ആ​​ർ​​സി​​ബി സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ സ്മൃ​​തി മ​​ന്ദാ​​ന​​യെ വി​​രാ​​ട് കോ​​ഹ്‌​ലി ​വീ​​ഡി​​യോ കോ​​ൾ ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ൽ, ആ​​ഘോ​​ഷ​​ത്തി​​ന്‍റെ ശ​​ബ്ദ​​കോ​​ലാ​​ഹ​​ല​​ങ്ങ​​ൾ​​ക്കി​​ടെ കോ​​ഹ്‌​ലി ​പ​​റ​​ഞ്ഞ​​ത് ഒ​​ന്നും കേ​​ൾ​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ലെ​​ന്ന് കി​​രീ​​ട​​നേ​​ട്ട​​ത്തി​​നു​​ശേ​​ഷം മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് സ്മൃ​​തി മ​​ന്ദാ​​ന പ്ര​തി​ക​രി​ച്ചു. ത​​ന്‍റെ ര​​ണ്ടാ​​മ​​ത്തെ കു​​ട്ടി​​യു​​ടെ ജ​​ന​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ദേ​​ശീ​​യ ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്ന കോ​​ഹ്‌​ലി ആ​​ർ​​സി​​ബി ടീം ​​ക്യാ​​ന്പി​​ൽ എ​​ത്തി പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ചു. ആ​ർ​സി​ബി x സി​എ​സ്കെ ടി​ക്ക​റ്റ് വെ​​ള്ളി​​യാ​​ഴ്ച ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സും റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സും ത​​മ്മി​​ലാ​​ണ് 2024 ഐ​​പി​​എ​​ല്ലി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം. പേ​​ടി​​എം, ബു​​ക്ക് മൈ​​ഷോ, ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് വെ​​ബ്സൈ​​റ്റ് എ​​ന്നി​​ങ്ങ​​നെ മൂ​​ന്ന് പ്ലാ​​റ്റ്‌ഫോ​​മി​​ലാ​​യി മ​​ത്സ​​ര​​ത്തി​​ന്‍റെ ടി​​ക്ക​​റ്റു​​ക​​ൾ വി​​ൽ​​പ്പ​​ന​​യ്ക്കു​​ണ്ടാ​​യി​​രു​​ന്നു. മി​​നി​​റ്റു​​ക​​ൾ​​ക്ക​​കം മ​​ത്സ​​ര​​ത്തി​​ന്‍റെ ടി​​ക്ക​​റ്റ് വി​​റ്റ​​ഴി​​ഞ്ഞ​​താ​​യാ​​ണ് വി​​വ​​രം. എം.​​എ. ചി​​ദം​​ബ​​രം സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ഐ​​പി​​എ​​ൽ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ന്‍റെ ഏ​​റ്റ​​വും ചു​​രു​​ങ്ങി​​യ ടി​​ക്ക​​റ്റ് വി​​ല 1700 രൂ​​പ​​യാ​​യി​​രു​​ന്നു. ഉ​​യ​​ർ​​ന്ന വി​​ല 7,500 രൂ​​പ​​യും.


Source link

Related Articles

Back to top button