തമിഴ്നാട്ടിൽ 10 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും; പട്ടിക പുറത്തുവിട്ടു : തേനി ഡിഎംകെ തിരിച്ചെടുത്തു
തമിഴ്നാട്ടിൽ കോൺഗ്രസ് പട്ടിക പുറത്ത്– Congress Seat Share in Tamil Nadu | Loksabha Polls 2024 | Malayala Manorama Online News
തമിഴ്നാട്ടിൽ 10 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും; പട്ടിക പുറത്തുവിട്ടു : തേനി ഡിഎംകെ തിരിച്ചെടുത്തു
മനോരമ ലേഖകൻ
Published: March 18 , 2024 01:28 PM IST
1 minute Read
പ്രതീകാത്മക ചിത്രം
ചെന്നൈ ∙ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി കോൺഗ്രസ് മൽസരിക്കുന്ന 10 സീറ്റുകളുടെ പട്ടിക പുറത്തു വിട്ടു. തിരുവള്ളൂർ (സംവരണം), കടലൂർ, മയിലാടുതുറൈ, ശിവഗംഗ, തിരുനെൽവേലി, കൃഷ്ണഗിരി, കരൂർ, വിരുദുനഗർ, കന്യാകുമാരി, പുതുച്ചേരി എന്നിവിടങ്ങളിലാണു കോൺഗ്രസ് മൽസരിക്കുക.
Read also: തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു; ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുംകഴിഞ്ഞ തവണ തോറ്റ തേനി സീറ്റ് ഡിഎംകെ തിരിച്ചെടുത്തു. ആറണി, തിരുച്ചിറപ്പള്ളി സീറ്റുകളും ഇത്തവണ നൽകിയിട്ടില്ല. ഡിഎംകെ സഖ്യത്തിലുള്ള വൈകോയുടെ എംഡിഎംകെ തിരുച്ചിറപ്പള്ളിയിൽ മൽസരിക്കും. വൈകോയുടെ മകൻ ദുരൈ വൈകോ ഇവിടെ സ്ഥാനാർഥിയാകും.
English Summary:
LS Polls 2024: Congress finalises seat sharing with DMK, to contest 10 seats in Tamil Nadu
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024-03-18 40oksopiu7f7i7uq42v99dodk2-2024-03-18 7l1dh5ih05r8o9hqlo3nl4s9ff 5us8tqa2nb7vtrak5adp6dt14p-2024 mo-politics-elections-loksabhaelections2024 mo-politics-parties-dmk 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews mo-politics-parties-congress mo-news-national-states-tamilnadu 40oksopiu7f7i7uq42v99dodk2-2024
Source link