SPORTS
ലോകകപ്പിൽ കോഹ്ലി വേണം: രോഹിത്
മുംബൈ: ഐസിസി 2024 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ എന്തു വിലകൊടുത്തും വിരാട് കോഹ്ലിയെ ഉൾപ്പെടുത്തണമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ലോകകപ്പിൽ കോഹ്ലി ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകില്ലെന്ന റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് രോഹിത് രംഗത്തെത്തിയത്. എന്നാൽ, ഇക്കാര്യങ്ങൾക്ക് യാതൊരു സ്ഥിരീകരണവുമില്ലെന്നതാണ് വാസ്തവം.
അതേസമയം, രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ലണ്ടനിലായിരുന്ന കോഹ്ലി ഇന്നലെ നാട്ടിൽ തിരിച്ചെത്തി. ഐപിഎൽ മുന്നൊരുക്കത്തിലുള്ള റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിനൊപ്പം താരം വൈകാതെ ചേരും.
Source link