കുതിച്ചുപാഞ്ഞ് റബർ വില
രാജ്യാന്തര റബർ വില 13 വർഷത്തെ ഉയർന്ന തലത്തിലെത്തിയതാണു വിപണിയിലെ പ്രധാന സംഭവം, ജപ്പാനിൽ റബർ 336 യെന്നിലെ പ്രതിരോധം തകർത്ത് 370നെ ലക്ഷ്യമാക്കി കുതിച്ചു. കേരളത്തിലും ഷീറ്റ് വിലയിൽ മുന്നേറ്റം പ്രകടമാണ്. കുരുമുളക് കർഷകരുടെ ശക്തമായ ചെറുത്തുനിൽപ്പിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഉത്തരേന്ത്യക്കാർ ഉത്പന്നവില ഉയർത്തി. ഈസ്റ്റർ പ്രതീക്ഷയിൽ വെളിച്ചെണ്ണ. ജാതിക്ക വിലയിൽ നേരിയ ഉണർവ്. ആഭരണ വിപണിയിൽ സ്വർണ വില താഴ്ന്നു. ഞെട്ടി മാമാ! ടയർ ഭീമൻമാരെ ഞെട്ടിക്കുന്ന പ്രകടനമാണ് ഏഷ്യൻ റബർ മാർക്കറ്റ് കാഴ്ച്ചവയ്ക്കുന്നത്. ഒരു ദശാബ്ദത്തോളം വിപണിയെ വരുതിയിൽ നിർത്തുന്നതിൽ വിജയിച്ച ടയർ ലോബിയുടെ എല്ലാ കണക്കുകൂട്ടലുകളും തകിടംമറിച്ച പ്രകടനം പിന്നിട്ടവാരം ജാപ്പനീസ് എക്സ്ചേഞ്ചിൽ ദൃശ്യമായി. മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച പ്രതിരോധ മേഖലയിലേക്കു റബർ ചുവടുവച്ചത് ഞെട്ടലോടെയാണു വ്യവസായലോകം വീക്ഷിച്ചത്. റബർ കിലോ 310 യെന്നിൽനിന്നുള്ള കുതിപ്പിൽ 336ലെ പ്രതിരോധം തകർത്തു, കഴിഞ്ഞവാരം സൂചിപ്പിച്ച 370 യെന്നിലേക്കു വിപണിയുടെ ദൃഷ്ടി തിരിച്ചു. ഒസാക എക്സ്ചേഞ്ചിൽ 2011 സെപ്റംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന വാരാന്ത്യം ക്ലോസിംഗായ 357 യെന്നിൽ നിലകൊള്ളുന്ന റബർ ബുള്ളിഷായത് മുന്നേറ്റസാധ്യതകൾക്കു ശക്തിപകരും. തുടർച്ചയായ ഒന്പതാം ദിവസം റബർ വില ഉയർന്നതിനാൽ ഫണ്ടുകൾ ഈവാരം ലാഭമെടുപ്പിനു നീക്കം നടത്താം. ചൈനയിൽ ഷാംഗ്ഹായ് ഫ്യൂച്ചർ എക്സ്ചേഞ്ചിൽ റബർ ടണ്ണിന് 14,790 യുവാനായി. കിലോ 109.80 ഡോളറിലാണ്. ബാങ്കോക്കിൽ 2017നുശേഷം ആദ്യമായി കിലോ 97.22 തായ് ബാറ്റിലേക്കു റബർ ചുവടുവച്ചു, കിലോ 2.72 ഡോളർ, ഇന്ത്യൻ നാണയത്തിൽ 225 രൂപ. വരണ്ട കാലാവസ്ഥയിൽ തായ്ലൻഡിലും വിയറ്റ്നാമിലും ആഫ്രിക്കയിലും റബർ ഉത്പാദനം തടസപ്പെട്ടു. കേരളത്തിലും പ്രതികൂല കാലാവസ്ഥയിൽ ടാപ്പിംഗ് സ്തംഭിച്ചു. നാലാം ഗ്രേഡ് റബർ 17,200ൽനിന്ന് 18,200 രൂപയായി. അഞ്ചാം ഗ്രേഡിന് 700 രൂപ കയറി 17,600 രൂപയായി. ഒട്ടുപാൽ 600 രൂപ വർധിച്ച് 13,500ലും ലാറ്റക്സ് 700 രൂപയുടെ മികവിൽ 12,200 രൂപയിലുമാണ്. മുന്നേറ്റസാധ്യത ജാതിക്ക, ജാതിപത്രി വിലകൾ നേരിയ റേഞ്ചിൽ ചാഞ്ചാടിയെങ്കിലും ശക്തമായ ഒരു മുന്നേറ്റസാധ്യത തെളിഞ്ഞതായി വിപണിയിൽനിന്നു സൂചനയില്ല. വാങ്ങലുകാർ നിരക്കുയർത്തി വൻതോതിൽ ചരക്കു സംഭരിക്കാൻ ഉത്സാഹിച്ചില്ല. അതേസമയം, വൻകിട സ്റ്റോക്കിസ്റ്റുകൾ വിപണിയെ ഉയർത്താൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചതുമില്ല.
ജാതിക്ക തൊണ്ടൻ കിലോ 220-250, പരിപ്പ് 420-460 രൂപ, പത്രി 1000-1400 രൂപയിലും വ്യാപാരം നടന്നു. കയറ്റുമതിക്കാർ വൻതോതിൽ ചരക്ക് നേരത്തേതന്നെ സംഭരിച്ചിട്ടുണ്ട്. വിലയുയർത്തിയ ശഷം വിദേശ വ്യാപാരങ്ങൾ ഉറപ്പിക്കാൻ അവർ നീക്കം നടത്തുമെന്നാണു വ്യാപാര രംഗത്തുള്ളവരുടെ വിലയിരുത്തൽ. ഈസ്റ്റർ പ്രതീക്ഷ ഈസ്റ്റർ വില്പനയിൽ പ്രതീക്ഷ നിലനിർത്തുകയാണു വൻകിട ചെറുകിട കൊപ്രയാട്ട് വ്യവസായികൾ. ഉത്സവദിനങ്ങളിൽ വെളിച്ചെണ്ണയ്ക്കു പ്രാദേശികവിപണിയിൽ ഡിമാൻഡ് ഉയരുമെന്ന കണക്കുകൂട്ടലിൽ മില്ലുകാർ വില 13,600ൽനിന്ന് 14,100ലേക്ക് ഉയർത്തി. കൊപ്ര 300 രൂപയുടെ മികവിൽ 9400 രൂപയായി. മാസാരംഭം മുതൽ വിഷു ഡിമാൻഡ് വിപണി കണക്കുകൂട്ടുന്നു. ഏലം വില വീണ്ടുമിടിഞ്ഞത് ഉത്പാദകരെ സമ്മർദ്ദത്തിലാക്കി. ഓഫ് സീസണിൽ വിലക്കയറ്റം സംഭവിക്കുമെന്ന പ്രതീക്ഷകൾക്കു മങ്ങലേൽപ്പിക്കുംവിധം ശരാശരി ഇനങ്ങളെ കിലോ 1264 രൂപ വരെ തുടക്കത്തിൽ താഴ്ത്തി വാങ്ങലുകാർ ചരക്കു കൈക്കലാക്കി. സ്വർണാഭരണ വിപണികളിൽ പവൻ 48,600 രൂപയിൽനിന്ന് 48,280ലേക്കു താഴ്ന്നശേഷം വീണ്ടുമുയർന്ന് 48,480 രൂപയായി. ഒരു ഗ്രാമിനു വില 6060 രൂപയിലാണ്. തന്ത്രകുതന്ത്രങ്ങളിറക്കി ഉത്തരേന്ത്യക്കാർ കുരുമുളക് സംഭരിക്കാൻ വിപണി തകർക്കുന്ന തന്ത്രങ്ങൾ പയറ്റി കാർഷികമേഖലയെ ഭീതിയിലാക്കാൻ വാങ്ങലുകാർ നടത്തിയ നീക്കങ്ങൾക്കു ശക്തമായ മറുപടി ലഭിച്ചു. ഉത്പാദനമേഖല വിപണിയിലേക്കുള്ള ചരക്കുനീക്കത്തിൽ വരുത്തിയ നിയന്ത്രണം ഉത്തരേന്ത്യക്കാരായ ഇടപാടുകരുടെ കണക്കുകൂട്ടലുകൾ തകിടംമറിച്ചു. വിളവെടുപ്പിന്റെ ആദ്യ റൗണ്ടിൽ ഉത്പാദകരിൽനിന്നു ചുളുവിലയ്ക്കു മുളക് കൈക്കലാക്കിയെങ്കിലും ഇനി തത്കാലം കുതന്ത്രങ്ങൾ ഉത്പാദകർക്കു മുന്നിൽ വിലപ്പോകില്ലെന്ന അവസ്ഥയാണ്. ജനുവരി ആദ്യം മുതൽ വിലയിരുത്തിയാൽ കുരുമുളക് വില ക്വിന്റലിന് 10,600 രൂപ ഇടിച്ച വാങ്ങലുകാർ, കഴിഞ്ഞ വാരം 1300 രൂപ ഉയർത്തിയെങ്കിലും കാര്യമായി നാടൻ ചരക്ക് കൈപ്പിടിയിലൊതുക്കാനായില്ല. അതേസമയം, ഈസ്റ്റർ ആവശ്യങ്ങൾക്കു പണം കണ്ടത്താൻ ചെറുകിടകർഷകർ ചരക്കുമായി ഈ വാരം രംഗത്തെത്തിയാൽ അകന്നുമാറി വിലയിൽ ചാഞ്ചാട്ടം സൃഷ്ടിക്കാൻ അണിയറനീക്കം നടത്താമെന്നതുകൊണ്ട് കരുതലോടെ കർഷകർ വിപണിയെ സമീപിക്കുന്നതാകും അഭികാമ്യം. കൊച്ചിയിൽ അണ്ഗാർബിൾഡ് മുളക് 49,200 രൂപയിൽനിന്ന് 50,500 രൂപയായും ഗാർബിൾഡ് 52,500 രൂപയിലുമാണ്.

Source link