CINEMA

ചേട്ടനറിയാതെ ചിത്രം പകർത്തി മഞ്ജു വാരിയർ; ഫോട്ടോയ്ക്ക് കയ്യടിച്ച് പ്രേക്ഷകരും

ചേട്ടനറിയാതെ ചിത്രം പകർത്തി മഞ്ജു വാരിയർ; ഫോട്ടോയ്ക്ക് കയ്യടിച്ച് പ്രേക്ഷകരും | Manju Warrier Madhu Warrier

ചേട്ടനറിയാതെ ചിത്രം പകർത്തി മഞ്ജു വാരിയർ; ഫോട്ടോയ്ക്ക് കയ്യടിച്ച് പ്രേക്ഷകരും

മനോരമ ലേഖകൻ

Published: March 16 , 2024 12:41 PM IST

1 minute Read

മധു വാരിയറും മഞ്ജു വാരിയറും

മഞ്ജു വാരിയർ പകർത്തിയ തന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് ജ്യേഷ്ഠൻ മധു വാരിയർ.  ഒപ്പം തന്റെ ചിത്രം പകർത്തുന്ന മഞ്ജുവിന്റെ ചിത്രവും മധു വാര്യർ പങ്കുവച്ചിട്ടുണ്ട്.  ഫോട്ടോയും ഫോട്ടോഗ്രാഫറും എന്ന തലക്കെട്ടോടെയാണ് മധു ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവച്ചത്. വളർത്തു നായയ്ക്കൊപ്പം വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന ജ്യേഷ്ഠന്റെ മനോഹര ചിത്രമാണ് മഞ്ജു പകർത്തിയിരിക്കുന്നത്. 

നിരവധി പേരാണ് മഞ്ജുവിന്റെ ചിത്രത്തെ അഭിനന്ദിച്ച് കമന്റ് പങ്കുവച്ചിരിക്കുന്നത്. ചേട്ടൻ അറിയാതെ എടുത്ത ചിത്രമാണോ ഇതെന്നും ആരാധകർ ചോദിക്കുന്നുണ്ട്. മഞ്ജുവും തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ ചേട്ടന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

മലയാളികളുടെ പ്രിയതാരമായി മഞ്ജുവിന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ എന്നും തുണയായി നിന്നിട്ടുള്ളത് സഹോദരൻ മധുവാണ്.  പല അവസരങ്ങളിലും മഞ്ജു അത് തുറന്നു പറഞ്ഞിട്ടുണ്ട്. 
Read more at: നിങ്ങൾക്ക് ഒരു ട്രോളൻ ചേട്ടൻ ഉണ്ടായാൽ’; ചേട്ടന്റെ ട്രോളിന് മഞ്ജു വാരിയരുടെ മറുപടിമഞ്ജു വാരിയരുടെ സഹോദരൻ എന്നതിനൊപ്പം തന്നെ നടനും സംവിധായകനുമാണ് മധു.  2004-ൽ ‘ക്യാംപസ്’ എന്ന ചിത്രത്തിൽ അഭിനയേതാവായാണ് മധു സിനിമയിലെത്തിയത്. സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത ശേഷം 2022 ൽ പുറത്തിറങ്ങിയ ലളിതം സുന്ദരം എന്ന ചിത്രത്തിലൂടെ സംവിധായകനായാണ് മധു വാരിയർ സിനിമയിലേക്ക്  മടങ്ങി വന്നത്.

English Summary:
Manju Warrier turns photographer for Madhu Warrier

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-03-16 f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 mo-entertainment-movie-manjuwarrier 7rmhshc601rd4u1rlqhkve1umi-2024-03 mo-entertainment-movie-madhuwarrier 7ouotmkfli8h2ebs54rkmcmtp2 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024-03-16 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button