സൊമാലിയയിലെ ഹോട്ടലിൽ ഭീകരാക്രമണം
മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിനു നേരേയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണം നടത്തിയ അഞ്ചു ഭീകരരെയും വകവരുത്തിയശേഷമാണു സൈനികർ വീരമൃത്യു വരിച്ചത്. നഗരത്തിലെ എസ്വൈഎൽ ഹോട്ടലിനു നേരേയാണ് വ്യാഴാഴ്ച രാത്രി അൽ-ഷബാബ് ഇസ്ലാമിക് ഭീകരർ ആക്രമണം നടത്തിയത്. ഇതോടെ ഹോട്ടൽ സൈന്യം വളയുകയായിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാമേഖലയോടു ചേർന്നുള്ള ഹോട്ടലിലാണ് ഭീകരർ എത്തിയത്. ഇതിനടുത്ത് നിരവധി സർക്കാർ ഓഫീസുകളുമുണ്ട്.
സ്ഥിതിഗതികൾ ശാന്തമായെന്നും ഹോട്ടൽ സുരക്ഷിതമാക്കിയെന്നും സൈനികവൃത്തങ്ങൾ ഇന്നലെ രാവിലെ അറിയിച്ചു. മൊഗാദിഷു നഗരത്തിൽ ഭീകരരുടെ ആക്രമണം പതിവാണ്. 2022 ഒക്ടോബറിൽ നഗരത്തിലെ തിരക്കേറിയ ബസ് സ്റ്റേഷനിലുണ്ടായ ഇരട്ട കാർബോംബാക്രമണത്തിൽ 120 പേർ കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ അൽഷബാബ് ഭീകരർക്കെതിരേ പ്രസിഡന്റ് ഷെയ്ക് ഹസൻ മുഹമ്മദ് യുദ്ധം പ്രഖ്യാപിച്ചിരുന്നു. ഭീകരരുടെ നിയന്ത്രണത്തിലുള്ള ദക്ഷിണ, മധ്യ സൊമാലിയയിൽ സമീപവർഷങ്ങളിൽ അമേരിക്കൻ സേന പലതവണ വ്യോമാക്രമണം നടത്തിയിരുന്നു.
Source link