SPORTS

ഡബ്ല്യുപിഎൽ ഫൈനലിൽ ആർസിബിയും ഡൽഹിയും ഏറ്റുമുട്ടും


ന്യൂ​ഡ​ൽ​ഹി: സ്മൃ​തി മ​ന്ദാ​ന ന​യി​ക്കു​ന്ന റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ. എ​ലി​മി​നേ​റ്റ​റി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ അ​ഞ്ച് റ​ൺ​സി​നു കീ​ഴ​ട​ക്കി. ഭാ​ഗ്യ​നി​ർ​ഭാ​ഗ്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ പോ​രാ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ആ​ശ ശോ​ഭ​ന​യാ​യി​രു​ന്നു ആ​ർ​സി​ബി​യു​ടെ അ​വ​സാ​ന ഓ​വ​ർ എ​റി​ഞ്ഞ​ത്. അ​വ​സാ​ന ഓ​വ​റി​ൽ മും​ബൈ​ക്ക് ജ​യി​ക്കാ​ൻ 12 റ​ൺ​സ് വേ​ണ​മെ​ന്നി​രി​ക്കേ ആ​റ് റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റും ആ​ശ ശോ​ഭ​ന സ്വ​ന്ത​മാ​ക്കി. അ​തോ​ടെ ആർ​സി​ബി ക​ന്നി ഫൈ​ന​ൽ ടി​ക്ക​റ്റ് കരസ്ഥമാക്കി. സ്കോ​ർ: ആ​ർ​സി​ബി 135/6 (20). മും​ബൈ ഇ​ന്ത്യ​ൻ​സ് 130/6 (20). ലീ​ഗ് റൗ​ണ്ടി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സാ​ണ് ഫൈ​ന​ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന്‍റെ എ​തി​രാ​ളി. നാ​ളെ രാ​ത്രി 7.30നാ​ണ് ഫൈ​ന​ൽ. ഫൈ​ന​ൽ ടി​ക്ക​റ്റി​നാ​യു​ള്ള എ​ലി​മി​നേ​റ്റ​ർ പോ​രാ​ട്ട​ത്തി​ൽ ടോ​സ് നേ​ടി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, 2.2 ഓ​വ​റി​ൽ 20 റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ആ​ർ​സി​ബി​യു​ടെ ഓ​പ്പ​ണ​ർ​മാ​രാ​യ സോ​ഫി ഡി​വൈ​നും (10), ക്യാ​പ്റ്റ​ൻ സ്മൃ​തി മ​ന്ദാ​ന​യും (10) പു​റ​ത്ത്. തു​ട​ർ​ന്ന് എ​ല്ലി​സ് പെ​റി​യു​ടെ അ​ർ​ധ​സെ​ഞ്ചു​റി ഇ​ന്നിം​ഗ്സാ​ണ് ആ​ർ​സി​ബി​യെ മു​ന്നോ​ട്ട് ന​യി​ച്ച​ത്. 50 പ​ന്തി​ൽ ഒ​രു സി​ക്സും എ​ട്ട് ഫോ​റും അ​ട​ക്കം പെ​റി 66 റ​ണ്‍​സ് നേ​ടി. ജോ​ർ​ജി​യ വെ​യ​ർ​ഹാം 10 പ​ന്തി​ൽ 18 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു.

136 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന മും​ബൈ ഇ​ന്ത്യ​ൻ​സി​നു​വേ​ണ്ടി ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ 30 പ​ന്തി​ൽ 33 റ​ൺ​സു​മാ​യി ടോ​പ് സ്കോ​റ​റാ​യി. അ​മേ​ലി​യ കേ​ർ 27 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ആ​ർ​സി​ബി​ക്കു വേ​ണ്ടി ശ്രേ​യ​ങ്ക പാ​ട്ടീ​ൽ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.


Source link

Related Articles

Check Also
Close
Back to top button