ഇതാണ് ദിലീപിന്റെ 5 പുതുമുഖ നായികമാർ; പുതിയ പോസ്റ്റർ
ദിലീപ് നായകനായെത്തുന്ന പവി കെയർ ടേക്കർ എന്ന സിനിമയുടെ പുതിയ പോസ്റ്റർ എത്തി. സിനിമയിലെ അഞ്ച് നായികമാരെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്ററിലൂടെ. ഈ അഞ്ച് പേരും പുതുമുഖങ്ങളാണെന്നതാണ് മറ്റൊരു പ്രത്യേകത. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാർ.
നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 26ന് തിയറ്റുകളിൽ എത്തും. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.
ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ. കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ഛായാഗ്രഹണം സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് അനൂപ് പത്മനാഭൻ, കെ.പി. വ്യാസൻ, എഡിറ്റർ ദീപു ജോസഫ്,ഗാനരചന ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ് ഹെഡ് റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ നിമേഷ് എം. താനൂർ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, അസോഷ്യേറ്റ് ഡയറക്ടർ- രാകേഷ് കെ രാജൻ.
കോസ്റ്റ്യൂംസ് സഖി എൽസ,മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ് അജിത് കെ ജോർജ്,സ്റ്റിൽസ് രാംദാസ് മാത്തൂർ, ഡിസൈൻസ് യെല്ലോ ടൂത്,ഡിജിറ്റൽ മാർക്കറ്റിങ് സുജിത് ഗോവിന്ദൻ. പിആർഓ എ.എസ്. ദിനേശ്.
English Summary:
Dileep’s Pavi Caretaker New Poster
Source link