SPORTS

വി​​ദ​​ർ​​ഭ പോ​​രാ​​ട്ടം


മും​​ബൈ: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റ് കി​​രീ​​ടം ആ​​ർ​​ക്കെ​​ന്ന് ഇ​​ന്ന​​റി​​യാം. ഫൈ​​ന​​ലി​​ന്‍റെ നാ​​ലാം​​ ദി​​നം മും​​ബൈ​​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​മാ​​ണ് വി​​ദ​​ർ​​ഭ ന​​ട​​ത്തി​​യ​​ത്. അ​​ഞ്ച് വി​​ക്ക​​റ്റ് കൈ​​യി​​ലി​​രി​​ക്കേ 290 റ​​ണ്‍​സ്കൂ​​ടി നേ​​ടി​​യാ​​ൽ വി​​ദ​​ർ​​ഭ​​യ്ക്ക് ജ​​യി​​ക്കാം. അ​​തേ​​സ​​മ​​യം, വി​​ദ​​ർ​​ഭ​​യു​​ടെ ശേ​​ഷി​​ക്കു​​ന്ന അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യാ​​ൽ മും​​ബൈ​​ക്ക് ചാ​​ന്പ്യ​ന്മാ​​രാ​​കാം. സ്കോ​​ർ: മും​​ബൈ 224, 418. വി​​ദ​​ർ​​ഭ 105, 248/5. മും​​ബൈ മു​​ന്നോ​​ട്ടു​​വ​​ച്ച 538 റ​​ണ്‍​സ് എ​​ന്ന കൂ​​റ്റ​​ൻ ല​​ക്ഷ്യ​​ത്തി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ വി​​ദ​​ർ​​ഭ​​യു​​ടെ പോ​​രാ​​ട്ട​​മാ​​ണ് നാ​​ലാം​​ദി​​നം മും​​ബൈ വാ​​ങ്ക​​ഡെ​​യി​​ൽ ക​​ണ്ട​​ത്. വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടാ​​തെ 10 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ നാ​​ലാം​​ദി​​നം ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച വി​​ദ​​ർ​​ഭ​​യ്ക്കു​​വേ​​ണ്ടി ക​​രു​​ണ്‍ നാ​​യ​​ർ, ക്യാ​​പ്റ്റ​​ൻ അ​​ക്ഷ​​യ് വാ​​ഡ്ക​​ർ എ​​ന്നി​​വ​​ർ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി.

91 പ​​ന്തി​​ൽ 56 റ​​ണ്‍​സു​​മാ​​യി അ​​ക്ഷ​​യ് വാ​​ഡ്ക​​ർ ക്രീ​​സി​​ലു​​ണ്ട്. 11 റ​​ണ്‍​സു​​മാ​​യി ഹ​​ർ​​ഷ് ദു​​ബെ​​യാ​​ണ് വാ​​ഡ്ക​​റി​​നു കൂ​​ട്ടാ​​യു​​ള്ള​​ത്. 220 പ​​ന്ത് നേ​​രി​​ട്ട് 74 റ​​ണ്‍​സ് നേ​​ടി​​യാ​​ണ് ക​​രു​​ണ്‍ നാ​​യ​​ർ ക്രീ​​സ് വി​​ട്ട​​ത്.


Source link

Related Articles

Back to top button