കോയമ്പത്തൂർ ഏറ്റെടുത്ത് ഡിഎംകെ; സിപിഎമ്മിന് ഡിണ്ടിഗൽ
കോയമ്പത്തൂർ ഏറ്റെടുത്ത് ഡിഎംകെ; സിപിഎമ്മിന് ഡിണ്ടിഗൽ – CPM will contest from Dindigul Instead of Coimbatore this time | Malayalam News, India News | Manorama Online | Manorama News
കോയമ്പത്തൂർ ഏറ്റെടുത്ത് ഡിഎംകെ; സിപിഎമ്മിന് ഡിണ്ടിഗൽ
മനോരമ ലേഖകൻ
Published: March 13 , 2024 03:47 AM IST
1 minute Read
ചെന്നൈ ∙ തമിഴ്നാട്ടിലെ സിറ്റിങ് സീറ്റായ കോയമ്പത്തൂരിനു പകരം ഇത്തവണ സിപിഎം ഡിണ്ടിഗലിൽ മത്സരിക്കും. മധുരയാണ് രണ്ടാമത്തെ മണ്ഡലം. കമൽ ഹാസന്റെ കൂടി പിന്തുണയോടെ കോയമ്പത്തൂരിൽ മത്സരിച്ചു ശക്തി തെളിയിക്കാൻ ഡിഎംകെ തീരുമാനിച്ചതോടെയാണിത്. കോയമ്പത്തൂർ ലഭിക്കുമെന്ന് സിപിഎം പ്രതീക്ഷിച്ചിരിക്കെയാണു ഡിഎംകെയുടെ അപ്രതീക്ഷിത നീക്കം. കഴിഞ്ഞ തവണ മത്സരിച്ച നാഗപട്ടണം, തിരുപ്പൂർ സീറ്റുകൾ തന്നെ സിപിഐക്ക് ലഭിക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മേഖലയിലെ മിക്ക മണ്ഡലങ്ങളിലും ഡിഎംകെ പരാജയപ്പെട്ടിരുന്നു. ഒരിടത്ത് വിജയിച്ചത് ബിജെപിയാണ്. മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ നിയോഗിച്ചിരുന്ന മന്ത്രി സെന്തിൽ ബാലാജി അറസ്റ്റിലാകുകയും ചെയ്തു. ഈ സാഹചര്യത്തിൽ ശക്തനായ സ്ഥാനാർഥിയെ നിയോഗിച്ച് ലോക്സഭാ മണ്ഡലം നിലനിർത്താൻ ഡിഎംകെ തന്നെ മത്സരത്തിനിറങ്ങണമെന്ന് തീരുമാനിച്ചു.
English Summary:
CPM will contest from Dindigul Instead of Coimbatore this time
lh8euulg19fhtglumdldmbefu 40oksopiu7f7i7uq42v99dodk2-2024-03 mo-politics-parties-cpim 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-03-13 40oksopiu7f7i7uq42v99dodk2-2024-03-13 mutliplex-actor-kamal-haasan mo-politics-parties-dmk mo-news-common-malayalamnews mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link