ഹിറ്റായി എൻജിനിയറിംഗ് വിദ്യാർഥികളുടെ സ്റ്റാർട്ടപ്പ്
കൊച്ചി: നാല് മലയാളി എൻജിനിയറിംഗ് വിദ്യാർഥികൾ എനർജി ടെക്നോളജി രംഗത്ത് തുടക്കമിട്ട സ്റ്റാർട്ടപ്പ് രാജ്യത്താകെ ശ്രദ്ധേയമാകുന്നു. കേരള സ്റ്റാർട്ടപ്പ് മിഷനിലൂടെ വളർന്ന സംരംഭമായ ചാർജ്മോഡ് ഇലക്ട്രിക് വാഹനങ്ങൾക്കായി കേരളത്തിനകത്തും പുറത്തുമായി സ്ഥാപിക്കുന്ന ചാർജിംഗ് പോയിന്റുകളുടെ എണ്ണം അയ്യായിരത്തിലേക്കെത്തുകയാണ്. നിലവിൽ കേരളത്തിനത്ത് ചാർജ്മോഡിന്റെ 1500 ഉം മറ്റു സംസ്ഥാനങ്ങളിൽ 2000 ഉം ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് 1300 എസി സ്ലോ ചാർജറുകളും 150 ഡിസി ഫാസ്റ്റ് ചാർജറുകളും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ 500 എസി സ്ലോ ചാർജറുകളുമുണ്ട്. ഇന്ത്യയിലുടനീളം 1000 സാധാരണ ചാർജറുകളും 200 അതിവേഗ ചാർജറുകളും കൂടി സ്ഥാപിച്ചു പ്രവർത്തനം വിപുലമാക്കുമെന്ന് ചാർജ്മോഡിന്റെ സിഇഒയും സഹസ്ഥാപകനുമായ എം. രാമനുണ്ണി പറഞ്ഞു. രാജ്യത്തെ ഓരോ അഞ്ചു കിലോമീറ്ററിലും ഒരു സാധാരണ എസി ചാർജറും ഓരോ 50 കിലോമീറ്ററിലും ഒരു അതിവേഗ ഡിസി ചാർജറും സ്ഥാപിക്കുക എന്ന ലക്ഷ്യമാണു ചാർജ്മോഡ് പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തുടനീളം 120 മുതൽ 340 കിലോവാട്ട് വരെ ശേഷിയുള്ള അതിവേഗ ചാർജറുകൾ സ്ഥാപിച്ചുകൊണ്ട് ഇലക്ട്രിക് വാഹനങ്ങളിലെ യാത്ര ആശങ്കാരഹിതവും സുഗമവുമാക്കുക എന്നതാണു കമ്പനിയുടെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിനൽകുന്നതിൽ പ്രത്യേക ശ്രദ്ധയും വൈദഗ്ധ്യവും ചാർജ്മോഡ് നൽകുന്നുണ്ട്. ചാർജിംഗിനാവശ്യമായ ഉപകരണങ്ങളും സോഫ്റ്റ് വെറും തദ്ദേശീയമായാണു വികസിപ്പിച്ചെടുക്കുന്നത്. അടുത്തിടെ ഫീനിക്സ് ഏഞ്ചൽസിൽനിന്ന് രണ്ടരക്കോടി രൂപയുടെ നിക്ഷേപവും കമ്പനിക്ക് ലഭിച്ചിരുന്നു. ഇതുവരെ 72,000ത്തിലധികം പേർ ചാർജ്മോഡിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ വിഭാഗം മാനേജർ വി. അനൂപ്, ഓപ്പറേഷൻസ് മാനേജർ സി. അദ്വൈത്, ടാഞ്ചിബിൾ പ്രോഡക്ട് വിഭാഗം തലവൻ മിഥുൻ കൃഷ്ണൻ എന്നിവരാണു ചാർജ്മോഡ് സ്റ്റാർട്ടപ്പിന്റെ മറ്റു സാരഥികൾ.

Source link