CINEMA

യെവനാര് ? ചില്ലറ പറ്റുന്ന ജയമോന്റെ വിഡ്ഢിത്തം: മറുപടിയുമായി ചിദംബരത്തിന്‍റെ പിതാവ്

യെവനാര് ? ചില്ലറ പറ്റുന്ന ജയമോന്റെ വിഡ്ഢിത്തം: മറുപടിയുമായി ചിദംബരത്തിന്‍റെ പിതാവ് | Chidambaram Jeyamohan

യെവനാര് ? ചില്ലറ പറ്റുന്ന ജയമോന്റെ വിഡ്ഢിത്തം: മറുപടിയുമായി ചിദംബരത്തിന്‍റെ പിതാവ്

മനോരമ ലേഖകൻ

Published: March 11 , 2024 09:55 AM IST

Updated: March 11, 2024 12:04 PM IST

1 minute Read

ചിദംബരത്തിനും ഗണപതിക്കുമൊപ്പം സതീഷ് പൊതുവാൾ, ബി. ജയമോഹൻ

മഞ്ഞുമ്മല്‍ ബോയിസിനെയും മലയാളികളെയും അധിക്ഷേപിച്ച എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന് മറുപടിയുമായി സംവിധായകൻ ചിദംബരത്തിന്റെ അച്ഛൻ സതീഷ് പൊതുവാള്‍. ജയമോഹന്റെ രാഷ്ട്രീയ താല്‍പര്യങ്ങളാണ് വിമർശനങ്ങള്‍ക്കു പിന്നിലെന്നും തമിഴ് ഇൻഡസ്ട്രിയിൽനിന്ന് ചില്ലറ പറ്റുന്ന ജയമോന്റെ വിഡ്ഢിത്തങ്ങളെ തമിഴർക്കും മലയാളികൾക്കും മനസ്സിലാക്കാൻ പ്രയാസമില്ലെന്നും സതീഷ് പറയുന്നു.
‘‘യെവനാര് ? മഹാത്മാ ഗാന്ധ്യാ? തിരുക്കുറലും ഭാരതീയാരും അദ്ഭുതപ്പെടുത്തിയ പുതുമൈപ്പിത്തനും തൊട്ട് കനിമൊഴി വരെ വായിച്ചിട്ടുണ്ട്. അതിനിടയിൽ ഈ ജയമോഹൻ ‘ഗാന്ധി’യുടെ നാലാംകിടകൾക്കിടയിലൂടെയും കടന്നു പോകേണ്ട ഗതികേടുമുണ്ടായിട്ടുണ്ട്. 

തമിഴ് ഫിലിം ഇൻഡസ്ട്രി ഒന്നു വിരണ്ടു. അത് ഒരു നഗ്നസത്യമാണ്! അതിന്റെ നേർസാക്ഷ്യമാണിത്. മി: ജയമോഹൻ, താങ്കൾക്കു മലയാളികളെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് എഴുത്തിലൂടെ മുന്നേ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. ഇപ്പോഴിതാ തമിഴ് ഇദയവുമറിയില്ലെന്ന് തെര്യപ്പെടുത്തിയിരിക്കുന്നു!
തമിഴ് മക്കൾക്ക് ഒരു പ്രത്യേകതയുണ്ട്. ഒന്ന് ഏറ്റെടുത്താൽ അവർ അതിന്റെ ഏതറ്റം വരെയും പോകും ! മഞ്ഞുമ്മൽ ബോയ്സിലെ ബോയ്സിനെപ്പോലെ ! അതുകൊണ്ട് തന്നെയാണ് തമിഴ് മക്കൾ അത് ഏറ്റെടുത്തതും.

അതെ; അക്ഷരാർഥത്തിൽ അവർ ഏറ്റെടുത്തിരിക്കുന്നു. അതുതന്നെയാണ് ദക്ഷിണേന്ത്യയിലും സിംഗപ്പൂരും മലേഷ്യയിലും മറ്റും വ്യാപിച്ചുകിടക്കുന്ന തമിഴ് ഫിലിം ഇൻഡസ്ട്രിയുടെ ഉത്ക്കണ്ഠയും. മലയാളത്താന്മാർ അവിടെ കടന്നു കയറുമോ എന്ന ആശങ്ക.  ഇൻഡസ്ട്രിയിൽനിന്ന് ചില്ലറ പറ്റുന്ന ജയമോന്റെ വിഡ്ഢിത്തങ്ങളെ തമിഴർക്കും മലയാളികൾക്കും മനസ്സിലാക്കാൻ പ്രയാസമില്ല.
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ആർഎസ്എസ് കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതിൽ അദ്ഭുതപ്പെടേണ്ടെന്ന് പറഞ്ഞത് പ്രിയ സുഹൃത്ത് ഒ.കെ. ജോണിയാണ്.  കാരണം, ഇതിലെ കഥാപാത്രങ്ങളെല്ലാം പെയിന്റ് പണിക്കാരോ മീൻ വെട്ടുകാരോ ആയ സാധാരണക്കാരാണ്. ആറാം തമ്പുരാന്റെ വംശപരമ്പരയിൽനിന്ന്  ആരുമില്ല! കയ്യിൽ ചരടുകട്ടിയവരുമില്ല!

പണിയെടുക്കുന്നവർക്കിടയിലെ ആത്മബന്ധമാണ് ചിദംബരം കാണിച്ചത്. അത് പരിവാരത്തിനു ദഹിക്കാത്തതിൽ അദ്ഭുതമില്ല. അല്ലാതെ പുളിശ്ശേരി കുടിച്ച് നടക്കുന്ന ആറാം തമ്പുരാനു വേണ്ടി വീണു ചാവുന്നവരല്ല. ചങ്ങാത്തമാണ് അതിന്റെ സത്ത. ജയമോഹനെപ്പോലെ ഒരു ആർഎസ്എസുകാരെ പ്രകോപിപ്പിച്ചതിന് ചിദത്തിന് ഒരു ബിഗ് സല്യൂട്ട്.’’–സതീഷ് പൊതുവാളിന്റെ വാക്കുകൾ.

English Summary:
Manjummel Boys director Chidambaram’s father replies to writter Jeyamohan

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-2024-03-11 7rmhshc601rd4u1rlqhkve1umi-2024-03 hl6dr1hq8vgft6r4eb8f98pt mo-literature-authors-b-jeymohan 7rmhshc601rd4u1rlqhkve1umi-2024-03-11 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024-03 mo-entertainment-titles0-manjummel-boys f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button