WORLD

പാ​ക് പ്ര​തി​പ​ക്ഷ നേതാവായി ഒ​മ​ർ അ​യൂ​ബ് ഖാ​ൻ


ഇ​സ്‌​ലാ​മാ​ബാ​ദ്: പി​ടി​ഐ നേ​താ​വ് ഒ​മ​ർ അ​യൂ​ബ് ഖാ​നെ പാ​ക്കി​സ്ഥാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കാ​ൻ നീ​ക്കം. പി​ടി​ഐ സ്വ​ത​ന്ത്ര​ർ അം​ഗ​മാ​യ സു​ന്നി ഇ​ത്തി​ഹാ​ദ് കൗ​ൺ​സി​ൽ പാ​ർ​ട്ടി ഒ​മ​റി​നെ പ്ര​തി​പ​ക്ഷ​നേ​താ​വാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്തു. മു​ൻ ഏ​കാ​ധി​പ​തി ജ​ന​റ​ൽ അ​യൂ​ബ് ഖാ​ന്‍റെ കൊ​ച്ചു​മ​ക​നാ​യ ഒ​മ​ർ, നേ​ര​ത്തേ പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ന്ന പ്ര​ധാ​ന​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷ​ഹ്ബാ​സ് ഷ​രീ​ഫി​നോ​ടു തോ​റ്റി​രു​ന്നു.

ഇ​തി​നി​ടെ, ക​ഴി​ഞ്ഞ​ദി​വ​സം പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി​പി​പി നേ​താ​വ് ആ​സി​ഫ് അ​ലി സ​ർ​ദാ​രി ഇ​ന്ന​ലെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ചീ​ഫ് ജ​സ്റ്റീ​സ് ഖ്വാ​സി ഫ​യീ​സ് ഈ​സ ആ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്.


Source link

Related Articles

Back to top button