ഇന്ത്യ നന്പർ 1
ദുബായ്: ഐസിസി ടെസ്റ്റ്, ഏകദിനം, ട്വന്റി-20 റാങ്കുകളിൽ ഇന്ത്യ വന്‍പർ വണ്‍. ഇന്ത്യ x ഇംഗ്ലണ്ട് ടെസ്റ്റ് പരന്പരയ്ക്കുശേഷം ഐസിസി പുറത്തുവിട്ട ടെസ്റ്റ് റാങ്കിംഗിൽ 122 പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് 117 പോയിന്റ്. 111 പോയിന്റുമായി ഇംഗ്ലണ്ടാണ് മൂന്നാമത്. ഏകദിനത്തിൽ 121 പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഓസ്ട്രേലിയ (118), ദക്ഷിണാഫ്രിക്ക (110), പാക്കിസ്ഥാൻ (109) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ട്വന്റി-20യിൽ 266 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക്. ഇംഗ്ലണ്ട് (256), ഓസ്ട്രേലിയ (255), ന്യൂസിലൻഡ് (254), പാക്കിസ്ഥാൻ (249) എന്നീ ടീമുകളാണ് യഥാക്രമം രണ്ട് മുതൽ അഞ്ചു വരെ സ്ഥാനത്തുള്ളത്. ഐസിസി 2023-25 ലോക ടെസ്റ്റ് ചാന്പ്യൻഷിപ് പോയിന്റ് ടേബിളിലും ഇന്ത്യയാണ് തലപ്പത്ത്. ഒന്‍പത് ടെസ്റ്റ് കളിച്ച ഇന്ത്യ 68.51 പോയിന്റ് ശതമാനവുമായാണ് ഒന്നാം സ്ഥാനത്തുള്ളത്.
Source link