SPORTS

അ​​രേ​​ വാ​​ഹ്! യു​​വ… ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ൽ തി​​ള​​ങ്ങി ഇ​​ന്ത്യ​​യു​​ടെ യു​​വ താ​​ര​​ങ്ങ​​ൾ


ഈ ​​യൂ​​ത്ത​ന്മാ​ർ​​ക്ക് കൊ​​ട് ഒ​​രു കു​​തി​​ര​​പ്പ​​വ​​ൻ… അ​​തെ, ഇം​​ഗ്ല​​ണ്ടി​​ന്‍റെ ബാ​​സ്ബോ​​ൾ ക്രി​​ക്ക​​റ്റി​​നെ ഇ​​ന്ത്യ​​ൻ മ​​ണ്ണി​​ൽ കൊ​​ടി​​കു​​ത്താ​​ൻ അ​​നു​​വ​​ദി​​ക്കാ​​തെ തു​​ര​​ത്തി​​യ യു​​വ​​താ​​ര​​ങ്ങ​​ളെ എ​​ത്ര ​​പ്ര​​ശം​​സി​​ച്ചാ​​ലും മ​​തി​​വ​​രി​​ല്ല… വി​​രാ​​ട് കോ​​ഹ്‌​ലി ​പൂ​​ർ​​ണ​​മാ​​യി വി​​ട്ടു​​നി​​ന്ന പ​​ര​​ന്പ​​ര, മു​​ൻ​​നി​​ര ബാ​​റ്റ​​ർ​​മാ​​രാ​​യ കെ.​​എ​​ൽ. രാ​​ഹു​​ലും ശ്രേ​​യ​​സ് അ​​യ്യ​​റും പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് മു​​ഖം​​കാ​​ണി​​ച്ച് മ​​ട​​ങ്ങി​​യ പ​​ര​​ന്പ​​ര… ഇ​​വ​​രു​​ടെ അ​​ഭാ​​വ​​ത്തി​​ലും ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ടെ​​സ്റ്റ് സീ​​രീ​​സ് 4-1ന് ​​ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി. കാ​​തു​​കു​​ത്തി​​യ​​വ​​ർ ഇ​​ല്ലാ​​തി​​രു​​ന്ന​​പ്പോ​​ൾ ക​​ടു​​ക്ക​​നി​​ട്ട​​വ​​രാ​​യി എ​​ത്തി​​യ യു​​വ​​താ​​ര​​ങ്ങ​​ളു​​ടെ ക​​രു​​ത്താ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ വി​​ജ​​യം. അ​​വ​​രെ ന​​യി​​ക്കാ​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യെ​​ന്ന ത​​ന്ത്ര​​ജ്ഞ​​നാ​​യ ക​​പ്പി​​ത്താ​​നു​​ണ്ടാ​​യി​​രു​​ന്നു എ​​ന്ന​​തും നി​​ർ​​ണാ​​യ​​ക​​മാ​​യി. ഇം​​ഗ്ലണ്ടി​​നെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ​​ൻ ഭാ​​വി ശോ​​ഭ​​ന​​മാ​​ണെ​​ന്ന് തെ​​ളി​​യി​​ച്ച യു​​വ​​താ​​ര​​ങ്ങ​​ളു​​ടെ പ്ര​​ക​​ട​​ന​​ങ്ങ​​ളി​​ലൂ​​ടെ… ജ​​യ്സ്വാ​​ൾ (22 വ​​യ​​സ്) ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യ്ക്കു മു​​ന്പ് യ​​ശ​​സ്വി ജ​​യ്സ്വാ​​ളി​​നു​​ണ്ടാ​​യി​​രു​​ന്ന​​ത് നാ​​ല് ടെ​​സ്റ്റു​​ക​​ളു​​ടെ മാ​​ത്രം പ​​രി​​ച​​യം. നാ​​ല് ടെ​​സ്റ്റി​​ൽ​​നി​​ന്ന് ഒ​​രു സെ​​ഞ്ചു​​റി​​യും ഒ​​രു അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും ഉ​​ൾ​​പ്പെ​​ടെ 316 റ​​ണ്‍​സാ​​യി​​രു​​ന്നു ജ​​യ്സ്വാ​​ളി​​നു​​ണ്ടാ​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ലെ ഒ​​ന്പ​​ത് ഇ​​ന്നിം​​ഗി​​ൽ​​നി​​ന്ന് 712 റ​​ണ്‍​സ് ഈ ​​യു​​വ ഓ​​പ്പ​​ണ​​ർ അ​​ടി​​ച്ചെ​​ടു​​ത്തു, ര​​ണ്ട് ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി ഉ​​ൾ​​പ്പെ​​ടെ​​യാ​​ണി​​ത്. പ​​ര​​ന്പ​​ര​​യി​​ലെ റ​​ണ്‍​വേ​​ട്ട​​യി​​ൽ ഒ​​ന്നാ​​മ​​നും ജ​​യ്സ്വാ​​ളാ​​ണ്. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര ക​​ഴി​​ഞ്ഞ​​തോ​​ടെ ഒ​​ന്പ​​ത് ടെ​​സ്റ്റി​​ൽ​​നി​​ന്ന് 1028 റ​​ണ്‍​സി​​ലും ജ​​യ്സ്വാ​​ൾ എ​​ത്തി. പ​​ര​​ന്പ​​ര​​യു​​ടെ താ​​ര​​മാ​​യ​​തും ജ​​യ്സ്വാ​​ൾ​​ത​​ന്നെ. ശു​​ഭ്മാ​​ൻ ഗി​​ൽ (24 വ​​യ​​സ്) ഇ​​ന്ത്യ​​ൻ യു​​വാ​​ക്ക​​ളി​​ൽ ടെ​​സ്റ്റ് പ​​രി​​ച​​യം അ​​ല്പ​​മെ​​ങ്കി​​ലും ഉ​​ണ്ടാ​​യി​​രു​​ന്ന​​ത് ശു​​ഭ്മാ​​ൻ ഗി​​ല്ലി​​നാ​​യി​​രു​​ന്നു. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ഇ​​റ​​ങ്ങു​​ന്പോ​​ൽ 20 ടെ​​സ്റ്റി​​ൽ നി​​ന്ന് ര​​ണ്ട് സെ​​ഞ്ചു​​റി​​യും നാ​​ല് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും ഉ​​ൾ​​പ്പെ​​ടെ 1040 റ​​ണ്‍​സാ​​യി​​രു​​ന്നു ഗി​​ല്ലി​​ന്‍റെ സ​​ന്പാ​​ദ്യം. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ അ​​ഞ്ച് ടെ​​സ്റ്റി​​ലെ ഒ​​ന്പ​​ത് ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് ര​​ണ്ട് സെ​​ഞ്ചു​​റി​​യും ര​​ണ്ട് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും ഉ​​ൾ​​പ്പെ​​ടെ 452 റ​​ണ്‍​സ് ഗി​​ൽ നേ​​ടി. മൂ​​ന്നാം ന​​ന്പ​​ർ ബാ​​റ്റ​​ർ സ്ഥാ​​നം ഉ​​റ​​പ്പി​​ക്കു​​ന്ന പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നു ഗി​​ല്ലി​​ന്‍റേ​​ത്. പ​​ര​​ന്പ​​ര​​യി​​ൽ ജ​​യ്സ്വാ​​ളി​​നു പി​​ന്നി​​ൽ റ​​ണ്‍​വേ​​ട്ട​​യി​​ൽ ര​​ണ്ടാ​​നാ​​യി​​രു​​ന്നു ഗി​​ൽ. സ​​ർ​​ഫ​​റാ​​സ് ഖാ​​ൻ (26 വ​​യ​​സ്) ടെ​​സ്റ്റ് അ​​ര​​ങ്ങേ​​റ്റ​​ത്തി​​നു​​ള്ള അ​​വ​​സ​​രം വൈ​​കി​​യെ​​ന്ന അ​​ഭി​​പ്രാ​​യം ന്യാ​​യീ​​ക​​രി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു സ​​ർ​​ഫ​​റാ​​സ് ഖാ​​ന്‍റെ പ്ര​​ക​​ട​​നം. ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലെ മി​​ന്നും പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ ശ്ര​​ദ്ധേ​​യ​​നാ​​യ സ​​ർ​​ഫ​​റാ​​സ് മൂ​​ന്ന് ടെ​​സ്റ്റി​​ലെ അ​​ഞ്ച് ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് മൂ​​ന്ന് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ 200 റ​​ണ്‍​സ് നേ​​ടി. മ​​ധ്യ​​നി​​ര​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ വി​​ശ്വ​​സ്ത​​നാ​​കാ​​ൻ ത​​നി​​ക്കു സാ​​ധി​​ക്കും എ​​ന്ന് വ്യ​​ക്ത​​മാ​​ക്കു​​ന്ന​​താ​​യി​​രു​​ന്നു സ​​ർ​​ഫ​​റാ​​സി​​ന്‍റെ അ​​നാ​​യാ​​സ​​മാ​​യ ഇ​​ന്നിം​​ഗ്സു​​ക​​ൾ.

ധ്രു​​വ് ജു​​റെ​​ൽ (23 വ​​യ​​സ്) ഋ​​ഷ​​ഭ് പ​​ന്തി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ വി​​ക്ക​​റ്റ് കീ​​പ്പ​​ർ സ്ഥാ​​നം ഉ​​റ​​പ്പി​​ക്കാ​​നു​​ള്ള പ്ര​​ക​​ട​​ന​​മാ​​ണ് ധ്രു​​വ് ജു​​റെ​​ൽ ന​​ട​​ത്തി​​യ​​ത്. മൂ​​ന്ന് ടെ​​സ്റ്റി​​ലെ നാ​​ല് ഇ​​ന്നിം​​ഗ്സി​​ൽ നി​​ന്ന് ഒ​​രു അ​​ർ​​ധ​​സെ​​ഞ്ചു​​റി ഉ​​ൾ​​പ്പെ​​ടെ 190 റ​​ണ്‍​സ് ജു​​റെ​​ൽ നേ​​ടി. റാ​​ഞ്ചി ടെ​​സ്റ്റി​​ൽ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 90ഉം ​​ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 39 നോ​​ട്ടൗ​​ട്ടു​​മാ​​യി പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ​​തും ജു​​റെ​​ൽ ആ​​യി​​രു​​ന്നു. ബാ​​റ്റ് കൊ​​ണ്ടെ​​ന്ന​​തു​​പോ​​ലെ വി​​ക്ക​​റ്റി​​നു പി​​ന്നി​​ലും മി​​ക​​ച്ച പ്ര​​ക​​ട​​നം ജു​​റെ​​ൽ കാ​​ഴ്ച​​വ​​ച്ചു. അ​​ഞ്ച് ക്യാ​​ച്ചും ര​​ണ്ട് സ്റ്റം​​പിം​​ഗും ഈ ​​യു​​വ താ​​രം ന​​ട​​ത്തി. ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ൽ (23 വ​​യ​​സ്) മു​​പ്പ​​തു​​കാ​​ര​​നാ​​യ ര​​ജ​​ത് പാ​​ട്ടി​​ദാ​​ർ (മൂ​​ന്ന് ടെ​​സ്റ്റി​​ലെ ആ​​റ് ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 63 റ​​ണ്‍​സ്) തി​​ള​​ങ്ങാ​​തി​​രു​​ന്ന​​തോ​​ടെ​​യാ​​ണ് മ​​ല​​പ്പു​​റം എ​​ട​​പ്പാ​​ളി​​ൽ ജ​​നി​​ച്ച്, ക​​ർ​​ണാ​​ട​​ക​​യ്ക്കു​​വേ​​ണ്ടി ആ​​ഭ്യ​​ന്ത ക്രി​​ക്ക​​റ്റ് ക​​ളി​​ക്കു​​ന്ന ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ലി​​ന് അ​​വ​​സ​​രം ല​​ഭി​​ച്ച​​ത്. ധ​​രം​​ശാ​​ല​​യി​​ലെ അ​​ഞ്ചാം ടെ​​സ്റ്റി​​ൽ അ​​ര​​ങ്ങേ​​റി​​യ ദേ​​വ്ദ​​ത്ത് ക​​ളി​​ച്ച ഏ​​ക ഇ​​ന്നിം​​ഗ്സി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി സ്വ​​ന്ത​​മാ​​ക്കി. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ലെ ത​​ന്‍റെ ക​​ഴി​​വ് വെ​​ളി​​പ്പെ​​ടു​​ത്തു​​ന്ന ഇ​​ന്നിം​​ഗ്സാ​​യി​​രു​​ന്നു 103 പ​​ന്ത് നേ​​രി​​ട്ട് ഒ​​രു സി​​ക്സും 10 ഫോ​​റും ഉ​​ൾ​​പ്പെ​​ടെ ദേ​​വ്ദ​​ത്ത് നേ​​ടി​​യ 65 റ​​ണ്‍​സ്. ഇ​​രു​​പ​​ത്തേ​​ഴു​​കാ​​ര​​നാ​​യ പേ​​സ​​ർ ആ​​കാ​​ഷ് ദീ​​പാ​​യി​​രു​​ന്നു ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ അ​​ര​​ങ്ങേ​​റി​​യ മ​​റ്റൊ​​രു താ​​രം. റാ​​ഞ്ചി ടെ​​സ്റ്റി​​ൽ മാ​​ത്രം ക​​ളി​​ച്ച ആ​​കാ​​ഷ് മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി. ചു​​രു​​ക്ക​​ത്തി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ പ​​ര​​ന്പ​​ര നേ​​ടാ​​ൻ ഇ​​ന്ത്യ​​യെ സ​​ഹാ​​യി​​ച്ച​​ത് യു​​വാ​​ക്ക​​ളു​​ടെ ഈ ​​പ്ര​​ക​​ട​​നം​​ത​​ന്നെ​​യാ​​ണ്. അ​​രേ​​ വാ​​ഹ്, യു​​വ ഇ​​ന്ത്യ… അ​​ഞ്ച് അ​​ര​​ങ്ങേ​​റ്റം ഹൈ​​ദ​​രാ​​ബാ​​ദി​​ൽ ന​​ട​​ന്ന ആ​​ദ്യ ടെ​​സ്റ്റി​​ൽ മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ൻ നി​​ര​​യി​​ൽ അ​​ര​​ങ്ങേ​​റ്റ​​ക്കാ​​ർ ഇ​​ല്ലാ​​തി​​രു​​ന്ന​​ത്. വി​​ശാ​​ഖ​​പ​​ട്ട​​ത്ത് ന​​ട​​ന്ന ര​​ണ്ടാം ടെ​​സ്റ്റി​​ൽ കെ.​​എ​​ൽ. രാ​​ഹു​​ലി​​നു പ​​ക​​രം ര​​ജ​​ത് പാ​​ട്ടി​​ദാ​​ർ അ​​ര​​ങ്ങേ​​റി. രാ​​ജ്കോ​​ട്ടി​​ലെ മൂ​​ന്നാം ടെ​​സ്റ്റി​​ൽ സ​​ർ​​ഫ​​റാ​​സ് ഖാ​​നും വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യ ധ്രു​​വ് ജു​​റെ​​ലും ടെ​​സ്റ്റ് ക്യാ​​പ് അ​​ണി​​ഞ്ഞു. റാ​​ഞ്ചി ടെ​​സ്റ്റി​​ൽ പേ​​സ​​ർ ആ​​കാ​​ഷ് ദീ​​പും ധ​​രം​​ശാ​​ല​​യിൽ ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ലും അ​​ര​​ങ്ങേ​​റി. അ​​ങ്ങ​​നെ അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ​​ക്കാ​​യി അ​​ര​​ങ്ങേ​​റി​​യ​​ത് ആ​​കെ അ​​ഞ്ച് താ​​ര​​ങ്ങ​​ൾ. അ​​ര​​ങ്ങേ​​റി​​യ അ​​ഞ്ച് താ​​ര​​ങ്ങ​​ളി​​ൽ ര​​ജ​​ത് പാ​​ട്ടി​​ദാ​​ർ ഒ​​ഴി​​കെ​​യു​​ള്ള നാ​​ല് പേ​​രും ശോ​​ഭി​​ച്ചു.


Source link

Related Articles

Back to top button