INDIALATEST NEWS

വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടി, പുതുതായി കൊല്ലം–തിരുപ്പതി എക്സ്പ്രസ്; ചൊവ്വാഴ്ച ഫ്ലാഗ് ഓഫ്

വന്ദേഭാരത് അടക്കം 3 ട്രെയിനുകളുടെ സർവീസ് ചൊവ്വാഴ്ച പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും – inaugural Service of three trains

വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടി, പുതുതായി കൊല്ലം–തിരുപ്പതി എക്സ്പ്രസ്; ചൊവ്വാഴ്ച ഫ്ലാഗ് ഓഫ്

ഓൺലൈൻ ഡെസ്‍ക്

Published: March 10 , 2024 11:00 PM IST

Updated: March 10, 2024 11:13 PM IST

1 minute Read

വന്ദേഭാരത്. (ചിത്രം: പിടിഐ)

തിരുവനന്തപുരം ∙ 2 വന്ദേഭാരത് അടക്കം 3 ട്രെയിനുകളുടെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും. മംഗളൂരു വരെ നീട്ടിയ മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ വന്ദേഭാരത് (20631/20632), പുതിയതായി പ്രഖ്യാപിച്ച മൈസൂരു– ഡോ.എംജിആർ ചെന്നൈ സെൻട്രൽ- മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20663/20664), തിരുപ്പതി–കൊല്ലം–തിരുപ്പതി എക്സ്പ്രസ് (17421/17422) എന്നിവയുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറൻസ് വഴിയാണ് പ്രധാനമന്ത്രി നിർവഹിക്കുക.
Read Also: ട്രെയിനിനുള്ളിൽ സീറ്റിനുവേണ്ടി തർക്കം; ബർത്തിനു മുകളിൽ ഇരുന്നയാളെ ‘കയ്യേറ്റം ചെയ്ത്’ വനിതകൾ – വിഡിയോ

മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മാർച്ച് 13 മുതൽ റെഗുലർ സർവീസ് ആരംഭിക്കും.  ജൂലൈ നാലുവരെ ദിവസവും സർവീസ് നടത്തും. തുടർന്നു ബുധൻ  ഒഴികെ ആഴ്ചയിലെ 6 ദിവസങ്ങളിലായിരിക്കും സർവീസ്.
തിരുപ്പതി–കൊല്ലം –തിരുപ്പതി എക്സ്പ്രസ് ആഴ്ചയിൽ 2 ദിവസമായിരിക്കും സർവീസ് നടത്തുക. ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്കും ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുപ്പതിയിൽനിന്ന് കൊല്ലത്തേക്കും സർവീസുണ്ടാവും.

English Summary:
Narendra Modi will flag off the inaugural service of three trains

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-2024-03-10 69iffjjilmere4fvavr9rpbo1t 40oksopiu7f7i7uq42v99dodk2-list mo-auto-modeoftransport-railway-vanndebharatexpress mo-auto-trains 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-03-10 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024 mo-news-common-keralanews


Source link

Related Articles

Back to top button