പറക്കും തളികകൾ ‘അമേരിക്കയുടെ രഹസ്യ പരീക്ഷണങ്ങളുടെ ഫലം’
വാഷിംഗ്ടൺ ഡിസി: അന്‍പതുകളിലും അറുപതുകളിലും പറക്കുംതളികകളെ കണ്ടുവെന്ന റിപ്പോർട്ടുകൾ വ്യാപകമാകാൻ കാരണം അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ രഹസ്യ പരീക്ഷണങ്ങൾ. അമേരിക്കൻ സർക്കാർ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടതിനു തെളിവില്ലെന്നും ഇതിനെക്കുറിച്ചു പഠിക്കുന്ന പെന്റഗൺ സമിതി കോൺഗ്രസിനു നല്കിയ റിപ്പോർട്ടിൽ പറയുന്നു. അത്യാധുനിക ചാരവിമാനങ്ങളുടെയും ബഹിരാകാശ സാങ്കേതികവിദ്യകളുടെയും പരീക്ഷണങ്ങളാണ് അന്യഗ്രഹജീവികളുടെ വാഹനങ്ങളെ കണ്ടുവെന്ന റിപ്പോർട്ടുകൾക്കാധാരം.
വളരെ ഉയരത്തിൽ പറക്കുന്ന ബലൂണുകൾ, തളികയുടെ ആകൃതിയിലുള്ള യുദ്ധവിമാനങ്ങളും വികസിപ്പിക്കാനുള്ള രഹസ്യ പ്രോജക്ടുകൾ, ചാരവിമാനങ്ങളുടെ നിരീക്ഷണപ്പറക്കലുകൾ തുടങ്ങിയവ അന്യഗ്രഹജീവികളെക്കുറിച്ചുള്ള ജനത്തിന്റെ ഭാവനകൾക്കു നിറം പകർന്നുവത്രേ. അതേസമയം, ഈ റിപ്പോർട്ടുകൊണ്ടൊന്നും അന്യഗ്രഹജീവികളെക്കുറിച്ച് അമേരിക്കൻ ജനത പുലർത്തുന്ന വിശ്വാസങ്ങൾക്ക് ഇളക്കം തട്ടില്ലെന്നാണ് അനുമാനം.
Source link