INDIALATEST NEWS

പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു

തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു – Arun Goel | Election Commissioner | Loksabha Election 2024

പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു

മനോരമ ലേഖകൻ

Published: March 09 , 2024 08:56 PM IST

Updated: March 09, 2024 10:47 PM IST

1 minute Read

അരുണ്‍ ഗോയല്‍ (Photo: ജോസ്‌കുട്ടി പനയ്ക്കല്‍ ∙ മനോരമ)

ന്യൂഡല്‍ഹി∙ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു. രാജി രാഷ്ട്രപതി അംഗീകരിച്ചു. 2027 വരെയായിരുന്നു അരുണ്‍ ഗോയലിന്റെ കാലാവധി. രാജിയുടെ കാരണം വ്യക്തമല്ല. കമ്മിഷനെ കേന്ദ്രം സമ്മര്‍ദത്തിലാക്കുന്നുവെന്നും രാജിയുടെ കാരണം വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ പറഞ്ഞു.
മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിലവില്‍ രണ്ടംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അരുണ്‍ ഗോയല്‍ രാജിവച്ചതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ മാത്രമായി. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു.

പഞ്ചാബ് കേഡര്‍ ഐഎഎസ് ഓഫിസറായ അരുണ്‍ ഗോയല്‍ 2022ലാണ് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ചുമതലയേറ്റെടുത്തത്. അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ സുപ്രീംകോടതിയില്‍ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹര്‍ജി നല്‍കിയിരുന്നു. കേന്ദ്രഘനവ്യവസായ സെക്രട്ടറിയായിരുന്ന അരുണ്‍ ഗോയല്‍ 2022 നവംബര്‍ 18നാണ് വിആര്‍എസ് എടുത്തത്. ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുകയായിരുന്നു.

English Summary:
Election Commissioner Arun Goel Resigns Weeks Ahead Of Lok Sabha Polls

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 6cunc09jalntrtn058t34ki8pn 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-2024-03-09 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 5us8tqa2nb7vtrak5adp6dt14p-2024-03-09 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024 mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button