WORLD
ഭക്ഷണമെത്തിക്കാനായി ഗാസയില്‍ യു.എസ് താത്കാലിക തുറമുഖം നിര്‍മിക്കും
വാഷിങ്ട്ടണ്‍:കൊടും പട്ടിണിയാലും പകര്‍ച്ചവ്യാധികളാലും നരകയാതന അനുഭവിക്കുന്ന ഗാസയിലെ പലസ്തീന്‍കാര്‍ക്ക് സഹായമെത്തിക്കാനായി താത്കാലിക തുറമുഖം നിര്‍മിക്കാന്‍ 1000 സൈനികരെ വിന്യസിക്കുമെന്ന് യു എസ് പ്രതിരോധമന്ത്രാലയം പെന്റഗണ്‍ പ്രസ്സ് അറിയിച്ചു. ഗാസയിലെ മെഡിറ്ററേനിയന്‍ തീരത്താണ് തുറമുഖം സ്ഥാപിക്കുക.ഗസയില്‍ തുറമുഖം സ്ഥാപിക്കുന്നതിനായുള്ള അടിയന്തര ദൗത്യം ഏറ്റെടുക്കുന്നതിനായി യു.എസ് സൈന്യത്തിന് നിര്‍ദേശം നല്‍കിയെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇതോടനുബന്ധിച്ചുള്ള ഫ്ളോട്ടിംങ് ബാര്‍ജ് പൂര്‍ത്തിയാകാന്‍ 60 ദിവസമെടുക്കുമെന്ന് പ്രതിരോധമന്ത്രാലയം പ്രസ് സെക്രട്ടറി മേജര്‍ ജനറല്‍ പാട്രിക് റൈഡര്‍ പറഞ്ഞു.
Source link