ബെംഗളൂരു രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ‘ചാവേർ’
ബെംഗളൂരു രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ‘ചാവേർ’ | Chaaver Movie
മനുഷ്യസമൂഹത്തിലെ സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, വേദനകളുടെ, നിസ്സഹായതകളുടെ, വഞ്ചനയുടെ, ജാതിയുടെ ഒക്കെ ഉള്ളുലയ്ക്കുന്ന കഥയുമായി പ്രേക്ഷകരെ അമ്പരപ്പിച്ച ടിനു പാപ്പച്ചൻ – കുഞ്ചാക്കോ ബോബൻ ചിത്രം ചാവേർ മലയാളികൾക്ക് അഭിമാനമായി മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നു. ബെംഗളൂരു രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച മൂന്നാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ചിത്രം കരസ്ഥമാക്കിയിരിക്കുകയാണ്.
320 സിനിമകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 36 സിനിമകളാണ് ഇന്ത്യൻ സിനിമ കോംപറ്റീഷൻ വിഭാഗത്തിൽ മത്സരിച്ചത്. അതിൽ നിന്നുമാണ് ചിത്രം മൂന്നാം സ്ഥാനം നേടിയെടുത്തത്.
രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിൽ ഏറെ പ്രശസ്തമായ ബെംഗളൂരു ഫിലിം ഫെസ്റ്റിവലിൽ നിന്നും ഇത്തരത്തിൽ ഒരു പുരസ്കാരം നേടാൻ സാധിച്ചുവെന്നത് ചാവേറിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്.
English Summary:
Chaaver Award Bengaluru International Film Festival
7rmhshc601rd4u1rlqhkve1umi-list 2m14qahno834t697155b9lubk7 f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-2024-03-09 f3uk329jlig71d4nk9o6qq7b4-list 7rmhshc601rd4u1rlqhkve1umi-2024-03 7rmhshc601rd4u1rlqhkve1umi-2024-03-09
Source link